ന്യൂഡൽഹി: ഗാന്ധി കുടുംബത്തിൽനിന്നുള്ള അംഗം മാത്രമേ കോൺഗ്രസ് അധ്യക്ഷസ്ഥാനം വഹിക്കാൻ പാടുള്ളൂവെന്ന് നിർബന്ധമില്ലെന്ന് രാഹുൽ ഗാന്ധി. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് അധ്യക്ഷപദവിയിലേക്ക് പ്രിയങ്കാ ഗാന്ധിയുടെ പേര് ഉയർന്നുവന്നപ്പോൾ, എന്റെ സഹോദരിയെ ഇതിലേക്ക് വലിച്ചിടരുതെന്നായിരുന്നു രാഹുലിന്റെ പ്രതികരണമെന്ന് കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡി ടിവി റിപ്പോർട്ട് ചെയ്തു. പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത രാഹുൽ രാജിവെക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. നമ്മൾ പോരാട്ടം തുടരും.കോൺഗ്രസിന്റെ അച്ചടക്കമുള്ള പടയാളിയായി ധീരതയോടെ പോരാടും. എന്നാൽ എനിക്ക് പാർട്ടി അധ്യക്ഷനായി തുടരാൻ താത്പര്യമില്ല- യോഗത്തിൽ രാഹുൽ പറഞ്ഞു. മറ്റാരെങ്കിലും അധ്യക്ഷസ്ഥാനം ഏറ്റെടുക്കണമെന്ന നിലപാടിൽ രാഹുൽ ഉറച്ചുനിന്നു. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനം കോൺഗ്രസ് പ്രവർത്തക സമിതി തള്ളിക്കളയുകയായിരുന്നു. 52 സീറ്റുകളാണ് കോൺഗ്രസിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ നേടാനായത്. content highlights:rahul gandhi expresses willingness to resign from congress president post
from mathrubhumi.latestnews.rssfeed http://bit.ly/2X56kss
via
IFTTT
No comments:
Post a Comment