തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കാത്തതിനേത്തുടര്‍ന്ന ഡിജിപി ലോക് നാഥ് ബഹറയുടെ ദുബായ് സന്ദര്‍ശനം നടന്നില്ല. ദുബൈയിലെ ഓട്ടോമാറ്റിക് പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നതിനായാണ് ഡിജിപി ലോക്‌നാഥ് ബെഹറയും എസ്.പി. ദേബേഷ് കൂമാര്‍ ബെഹറയുമാണ് സന്ദര്‍ശനം നടത്താനിരുന്നത്. മെയ് 18 മുതല്‍ 20 വരെ രണ്ട് ദിവസമായിരുന്നു സന്ദര്‍ശനത്തിന് ഉദ്ദേശിച്ചിരുന്നത്.
സംസ്ഥാന സര്‍ക്കാര്‍ ഇരുവരുടേയും വിദേശയാത്രക്ക് അനുമതി നല്‍കിയെങ്കിലും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ അനുമതി നല്‍കിയില്ല. ഇതോടെയാണ് യാത്ര മുടങ്ങിയത്.
ശനിയാഴ്ച മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹറയും വന്നിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മീണ മറുപടി നല്‍കിയില്ല. ഡിജിപി ഉത്തരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ഡിജിപിക്കും എസ്പിക്കും യാത്ര നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.
from mangalam.com http://bit.ly/2LTSw2E
via IFTTT
No comments:
Post a Comment