കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

കര്‍ദ്ദിനാള്‍ ആലഞ്ചേരിയെ കുടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നുവെന്ന് പോലീസ്

കൊച്ചി: കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വൻ ഗൂഢാലോചന നടന്നതായിപോലീസിന്റെ നിഗമനം. ഇതിന്റെ ഭാഗമായാണ് കർദിനാളിനെതിരേ വ്യാജരേഖ ചമച്ചതെന്നും വൈദികർ ഉൾപ്പെടെയുള്ളവർക്ക് ഇതിൽ പങ്കുള്ളതായും പോലീസ് കണ്ടെത്തി. വ്യാജരേഖ ചമച്ച എറണാകുളം കോന്തുരുത്തി സ്വദേശി ആദിത്യനെ പിടികൂടിയതോടെയാണ് കേസിലെ ചുരുളഴിഞ്ഞത്. ഫാ. കല്ലൂക്കാരനാണ് വ്യാജരേഖ ചമയ്ക്കാൻ തന്നോട് ആവശ്യപ്പെട്ടതെന്നാണ് ആദിത്യന്റെ മൊഴി. സംഭവത്തിൽ വൈദികരുടെ പേര് ഉൾപ്പെടാതിരിക്കാനാണ് ഫാ. പോൾ തേലക്കാട്ടിന് രേഖ നേരിട്ട് അയച്ചുകൊടുക്കാൻ ആവശ്യപ്പെട്ടതെന്നും ആദിത്യൻ പോലീസിനോട് പറഞ്ഞു. ആദിത്യനെ ഉപയോഗിച്ച് വ്യാജരേഖ നിർമിച്ച് കർദിനാളിനെ കുടുക്കാനായിരുന്നു സഭയിലെ ഒരുവിഭാഗത്തിന്റെ നീക്കമെന്ന് പോലീസിന് വ്യക്തമായിട്ടുണ്ട്. ഇതോടെ സംഭവത്തിൽ കൂടുതൽ വൈദികരെ ചോദ്യംചെയ്യുമെന്നും ഇവർക്കെതിരെ നടപടി ഉണ്ടായേക്കുമെന്നും പോലീസ് അറയിച്ചു. സിറോ മലബാർ സഭ വ്യാജരേഖ കേസിൽ കഴിഞ്ഞദിവസമാണ് ആദിത്യനെ കസ്റ്റഡിയിലെടുത്തത്. എന്നാൽ ആദ്യഘട്ട ചോദ്യംചെയ്യലിൽ തനിക്ക് ലഭിച്ചത് വ്യാജരേഖയല്ലെന്നായിരുന്നു ആദിത്യന്റെ വാദം. പക്ഷേ, പിന്നീട് നടത്തിയ ചോദ്യംചെയ്യലിൽ ആദിത്യന്റെ കമ്പ്യൂട്ടറിൽനിന്നാണ് വ്യാജരേഖ നിർമിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി. ഈ കമ്പ്യൂട്ടർ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഞായറാഴ്ച രാവിലെയോടെ ആദിത്യന്റെ അറസ്റ്റ് രേഖപ്പെടുത്തിയ പോലീസ് ഇയാളെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights:syro malabar church forgery case, police says accused made conspiracy against mar george alanchery


from mathrubhumi.latestnews.rssfeed http://bit.ly/2LU7g1K
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages