അറക്കല്‍ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

അറക്കല്‍ സുല്‍ത്താൻ ആദിരാജ ഫാത്തിമ മുത്ത്ബീവി അന്തരിച്ചു

തലശ്ശേരി: അറക്കൽ സുൽത്താൻആദിരാജ ഫാത്തിമ മുത്ത്ബീവി (86)അന്തരിച്ചു. സ്വവസതിയായ തലശ്ശേരി ചേറ്റംക്കുന്നിലെ ഇശലിൽ ശനിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അന്ത്യം. 1932 ൽ എടയ്ക്കാടാണ് ജനനം. ആദിരാജ ഹംസ കോയമ്മ തങ്ങൾ, ആദിരാജ സൈനബ ആയിഷബി എന്നിവർ സഹോദരങ്ങളാണ്.പരേതനായ സി.പി കുഞ്ഞഹമ്മദ് എളയയാണ് ഭർത്താവ്. ഏക മകൾ ആദിരാജ ഖദീജ സോഫിയ. കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളി ഉൾപ്പെടെയുള്ള നിരവധി പൈതൃക സ്ഥാപനങ്ങളുടെ ഉന്നതാധികാര സ്ഥാനമാണ് അറക്കൽ സുൽത്താൻ എന്ന നിലയിൽ ബീവിയിൽ നിക്ഷിപ്തമായിട്ടുള്ളത്. കണ്ണൂർ സിറ്റിയുടെ ചരിത്ര ഗവേഷണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ നേതൃത്വം നൽകുന്ന അറക്കൽ മ്യൂസിയത്തിന്റെ രക്ഷാധികാരി കൂടിയാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി. 2018 ൽ ജൂൺ 26ന് സഹോദരിയും, 38ാ മത് അറക്കൽ സ്ഥാനിയുമായിരുന്ന അറക്കൽ സുൽത്താൻ സൈനബ ആയിഷ ആദിരാജ യുടെ വിയോഗത്തെ തുടർന്നാണ് ആദിരാജ ഫാത്തിമ മുത്ത് ബീവി 39മത് അറക്കൽ സുൽത്താൻ സ്ഥാനം ഏറ്റെടുത്തത്. ശനിയാഴ്ച തലശ്ശേരി ഓടത്തിൽ പള്ളിയിൽ മഗ്രിബ് നമസ്കാര ശേഷം മയ്യത്ത് നമസ്കാരവും ഖബറടക്കവും നടക്കുമെന്ന് ബീവിയുടെ പ്രതിനിധികളായ പേരമകൻ ഇത്യസ് അഹമദ് ആദിരാജ, സഹോദരി പുത്രൻ മുഹമ്മദ് റാഫി ആദിരാജ എന്നിവർ അറിയിച്ചു. content highlights:Arakkal Beevi passes away


from mathrubhumi.latestnews.rssfeed http://bit.ly/2VJ1Bz5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages