ജയിച്ചാലും ബിജെപി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കില്ല ; ചെയ്താല്‍ പിന്നെ അതിന്റെ പേരില്‍ വോട്ടു പിടിക്കാനാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ജയിച്ചാലും ബിജെപി അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കില്ല ; ചെയ്താല്‍ പിന്നെ അതിന്റെ പേരില്‍ വോട്ടു പിടിക്കാനാകില്ല

ന്യൂഡല്‍ഹി: ജയിച്ചാലും രാമക്ഷേത്രം നിര്‍മ്മിക്കാന്‍ പോകുന്നില്ലെന്നു ബിജെപിയെ വിമര്‍ശിച്ച് ആചാര്യ പ്രമോദ് കൃഷ്ണന്‍. രാമക്ഷേത്രം ഇപ്പോള്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് വോട്ടു പിടിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിര്‍മ്മിച്ചാല്‍ അതിന്റെ പേരില്‍ വോട്ടു പിടിക്കാനാകില്ലെന്നും ലഖ്‌നൗവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പറഞ്ഞു.

രാമക്ഷേത്രത്തിന്റെ കാര്യത്തില്‍ ബിജെപി ഭക്തരെ വഞ്ചിക്കുകയാണ്. രാമക്ഷേത്രം ഒരിക്കലും നിര്‍മ്മിക്കാന്‍ പോകുന്നില്ല. നിര്‍മ്മിച്ചാല്‍ പിന്നെ വോട്ടുപിടിക്കാനാകില്ല. ക്ഷേത്രം നിര്‍മ്മിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിന് ഓര്‍ഡിനന്‍സ് കൊണ്ടു വന്നാല്‍ മാത്രം മതി. കോണ്‍ഗ്രസിന് എതിര്‍ക്കാനാകില്ല എന്നറിയാമായിരുന്നിട്ട് പോലും എന്തുകൊണ്ടാണ് ബിജെപി ഓര്‍ഡിനന്‍സ് കൊണ്ടു വരാത്തതെന്നും ചോദിച്ചു.

മതത്തിന്റെ പേരുപറഞ്ഞ് വോട്ടു ചോദിക്കുന്ന അവര്‍ അധികാരത്തില്‍ എത്തിയാല്‍ പിന്നെ മതത്തെ മറക്കുകയും രാജ്യത്തെ വഞ്ചിക്കുകയും ചെയ്യും. കള്ളം മാത്രം പറഞ്ഞ് അധികാരത്തില്‍ എത്തുന്നവരാണ് ബിജെപി. ബാലാക്കോട്ടില്‍ തീവ്രവാദി ക്യാമ്പുകള്‍ക്ക് നേരെ വ്യോമാക്രമണം നടത്തിയത് ഇന്ത്യന്‍ സൈന്യമാണ്. നരേന്ദ്രമോഡിയല്ല. എന്നാല്‍ പാകിസ്താന്റെ പേരു പറഞ്ഞ് ബിജെപിയും മോഡിയും വ്യോമാക്രമണത്തെ രാഷ്ട്രീയവല്‍ക്കരിച്ചു.

ബിജെപി കളവ് പറഞ്ഞ് അധികാരത്തില്‍ എങ്ങിനെ എത്തുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇത്. നേരത്തെ സൈനീക നേട്ടത്തെ ബിജെപി സ്വന്തം നേട്ടമായി അവകാശപ്പെടുകയാണെന്നും ഇന്ത്യന്‍ സൈന്യത്തെ സ്വന്തം സൈന്യമെന്ന നിലയിലാണ് ബിജെപി പരിഗണിക്കുന്നതെന്നും രാഹുല്‍ഗാന്ധി ആക്ഷേപിച്ചിരുന്നു.



from mangalam.com http://bit.ly/2ZU0vzP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages