ന്യൂഡല്‍ഹി: ഭോപ്പാലിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി പ്രജ്ഞാ ്സിങ് ഠാക്കുറിന്റെ വിജയത്തെ പരിഹസിച്ച് ബോളിവുഡ് നടി സ്വര ഭാസ്‌കര്‍. ചരിത്രത്തിലാദ്യമായി ഭീകരാക്രമണത്തിലെ കുറ്റാരോപിതയെ ഞങ്ങള്‍ പാര്‍ലമെന്റിലേക്ക് അയക്കുന്നു എന്ന് താരം ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യ ഭീകരവാദികളെ വോട്ട് നല്‍കി വിജയിപ്പിച്ച് അഭിമാനപൂര്‍വ്വം പാര്‍ലമെന്റിലേക്ക് അയക്കുകയാണെന്നും സ്വര അഭിപ്രായപ്പെട്ടു.
'ഇന്ത്യയുടെ പുതിയ തുടക്കത്തില്‍ സന്തോഷിക്കുന്നു! ആദ്യമായി ഞങ്ങള്‍ ഭീകരാക്രമണ കേസില്‍ പ്രതിയായ ഒരാളെ ലോക് സഭയിലേക്ക് അയക്കുകയാണ്. ഇനി നമുക്കെങ്ങനെയാണ് പാക്കിസ്ഥാനെ കുറ്റപ്പെടുത്താനാവുക?,' എന്നായിരുന്നു സ്വരയുടെ ഒരു ട്വീറ്റ്.
Yayyyeeeee for New beginnings #India ! First time we are sending a terror accused to Parliament 💃🏾💃🏾💃🏾💃🏾💃🏾💃🏾💃🏾 Woohoooo! How to gloat over #Pakistan now??!??? 🤔🤔🤔🤔 #LokSabhaElectionResults20— Swara Bhasker (@ReallySwara) May 23, 2019
[IMG]
തന്റെ നിലപാടുകള്‍ കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും വ്യത്യസ്തമായ പ്രതികരണങ്ങള്‍ അറിയിക്കുന്ന താരമാണ് സ്വര. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ബി.ജെ.പിയും ഹിന്ദുത്വ സംഘടനകളും ഉയര്‍ത്തിയ മുസ്ലീം -ദളിത് വിരുദ്ധ നയങ്ങള്‍ക്കെതിരെയും സ്വര ഭാസ്‌കര്‍ പ്രതിഷേധം അറിയിച്ചിരുന്നു.
2008ല്‍ മലോഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രജ്ഞാ സിങ് ഠാക്കൂറിനുള്ള നെഗറ്റീവ പ്രിതിച്ഛായ ബി.ജെ.പിക്ക് വെല്ലുവിളിയാകുമെന്ന് വിലയിരുത്തിയ മണ്ഡലമായിരുന്നു ഭോപ്പാല്‍. എന്നാല്‍ 3.5 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പ്രജ്ഞാ സിങ് ഠാക്കൂര്‍ മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് ദിഗ്വിജയ് സിങിനെ പരാജയപ്പെടുത്തിയത്. കേസില്‍ ഒമ്പത് വര്‍ഷം തടവിലായിരുന്ന പ്രജ്ഞ ഏപ്രിലിലാണ് ബി.ജെ.പിയില്‍ ചേരുന്നത്. വര്‍ഷങ്ങളായി ബി.ജെ.പിക്ക് സ്വാധീനമുള്ള മണ്ഡലമാണ് ഭോപ്പാല്‍.
from mangalam.com http://bit.ly/2M7L58t
via IFTTT
No comments:
Post a Comment