മലപ്പുറം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏറെ വിവാദം സൃഷ്ടിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘന്റെ ദ്വയാര്‍ത്ഥ പ്രയോഗത്തിന് നൈസ് ട്രോള്‍ മറുപടിയുമായി പി.കെ. കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് വിജയത്തുടര്‍ച്ചയും ആലത്തൂരില്‍ അട്ടിമറി വിജയവും യുഡിഎഫ് നേടിയതിനു പിന്നാലെ ആലത്തൂരിലെ വിജയത്തിളക്കം രമ്യ ഹരിദാസിനൊപ്പം താനും കുടുംബവും നില്‍ക്കുന്ന ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചാണ് രമ്യയ്ക്ക് കുഞ്ഞാലിക്കുട്ടി അഭിനന്ദനം അറിയിച്ചത്.
'കേരളത്തിന്റെ അഭിമാനം .ആലത്തൂരിന്റെ പാര്‍ലമെന്റ് പ്രതിനിധി. ഈ ലോകസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും തിളക്കമുള്ള വിജയത്തിന്റെ ഉടമ കേരളത്തിന്റെ പെങ്ങളൂട്ടി രമ്യാ ഹരിദാസിനൊപ്പം ഞാനും എന്റെ കുടുംബവും,അഭിനന്ദനങ്ങള്‍ രമ്യാ ഹരിദാസ്' എന്നാണ് കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. കുറിപ്പിനൊപ്പം രമ്യയ്‌ക്കൊപ്പം കുഞ്ഞാലിക്കുട്ടി കുടുംബസമ്മേതം നില്‍ക്കുന്ന ചിത്രവും പങ്കുവെച്ചു. രമ്യ കുഞ്ഞാലിക്കുട്ടിയെ സന്ദര്‍ശിച്ചതിനു പിന്നാലെ രമ്യയേയും കുഞ്ഞാലിക്കുട്ടിയേയും ചേര്‍ത്ത് എ.വിജയരാഘവന്‍ നടത്തിയ പരാമര്‍ശമാണ് വന്‍ വിവാദമായത്.
സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ചതോടെ രമ്യ ആദ്യം ഓടിയത് പാണക്കാട്ടേയ്ക്കാണ്. പാണക്കാട് തങ്ങളെക്കണ്ട് പിന്നെ ഓടിയത് പി.കെ. കുഞ്ഞാലിക്കുട്ടിയെ കാണാനാണ്. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ പ്രസംഗം. ദ്വയാര്‍ത്ഥ പ്രയോഗത്തിന് അന്ന് കുഞ്ഞാലിക്കുട്ടി മൗനം പാലിക്കുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതോടെ കുടുംബത്തോടൊപ്പം രമ്യയ്‌ക്കൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ച് നൈസായി ട്രോളിലൂടെയാണ് കുഞ്ഞാലിക്കുട്ടിയുടെ മറുപടിയെന്നത് ശ്രദ്ധേയമാകുകയാണ്. പിന്നാലെ കുഞ്ഞാലിക്കുട്ടിയുടെ ട്രോള്‍ ലീഗ് പ്രവര്‍ത്തകരും ഏറ്റെടുത്തു.
from mangalam.com http://bit.ly/2Wv9nxb
via IFTTT
No comments:
Post a Comment