റഫാല്‍: പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

റഫാല്‍: പാരീസിലെ ഇന്ത്യന്‍ വ്യോമസേന ഓഫീസില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമം

പാരീസ്: റഫാൽ വിമാന ഇടപാടിന്റെ ഭാഗമായി വ്യോമസേന പാരീസിൽ തുറന്ന ഓഫീസിൽ അതിക്രമിച്ചു കടക്കാൻ ശ്രമം. ഇക്കാര്യം വിമാന നിർമാതാക്കളായ ദസ്സോ തന്നെയാണ് വെളിപ്പെടുത്തിയത്. എന്നാൽ ചാരപ്രവർത്തനത്തിന്റെ ഭാഗമായാണോ വ്യോമസേന ഓഫീസിൽ അജ്ഞാതർ അതിക്രമിച്ച് കടന്നതെന്ന് വ്യക്തമല്ല. പാരീസിലെ സെയ്ന്റ് ക്ലൗഡ് എന്ന സ്ഥലത്താണ് വ്യോമസേനയുടെ ഓഫീസ് പ്രവർത്തിക്കുന്നത്. ദസ്സോ ഏവിയേഷന്റെ ഓഫീസ് ബ്ലോക്കിന് സമീപമാണ് വ്യോമസേനയുടെ ഓഫീസും പ്രവർത്തിക്കുന്നത്. സംഭവത്തിൽ ഫ്രഞ്ച് പോലീസ് അന്വേഷണം ആരംഭിച്ചു. വ്യോമസേനയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള ഒരു ഓഫീസിൽ അതിക്രമിച്ച് കടന്ന സംഭവം ഉണ്ടായിട്ടും ഇതുവരെ പ്രതിരോധ മന്ത്രാലയമോ ഫ്രാൻസിലെ ഇന്ത്യൻ എംബസിയോ ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 36 റഫാൽ യുദ്ധവിമാനങ്ങളാണ് ദസ്സോയിൽ നിന്ന് വ്യോമസേന നിർമിച്ച് വാങ്ങുന്നത്. ഇതിന്റെ ഭാഗമായ നടപടികൾ ഏകോപിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രോജക്ട് മാനേജ്മെന്റ് സംഘമാണ് വ്യോമസേനയുടെ ഭാഗമായി പാരിസിലുള്ളത്. ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിലുള്ള വ്യോമസേന ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് സംഘം ഇവിടെ പ്രവർത്തിക്കുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഈ ഓഫീസിൽ മറ്റാരോ അനധികൃതമായി പ്രവേശിച്ചുവെന്ന് കണ്ടെത്തിയത്. അതേസമയം ഓഫീസിൽ നിന്ന് യാതൊന്നും മോഷ്ടിക്കപ്പെട്ടിട്ടില്ലെന്ന് വ്യോമസേന വ്യക്തമാക്കി. എന്തുദ്ദേശത്തിലാണ് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചതെന്ന് അന്വേഷിക്കുമെന്നും വ്യോമസേന ഉദ്യോഗസ്ഥർ പറയുന്നു. വിലപ്പെട്ട രേഖകൾ മോഷ്ടിക്കുക എന്ന ഉദ്ദേശമായിരിക്കാം ശ്രമത്തിന് പിന്നിലെന്ന് ഉദ്യോഗസ്ഥർ കരുതുന്നു. വ്യോമസേനയുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങുന്നത്. ആണവായുധങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധവിമാനം വാങ്ങാനുള്ള കരാർ ഇന്ത്യയിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായിരുന്നു. Content Highlights: Rafale Deal, IAF,Dassault Aviation, Paris, France,Attempt To Break In


from mathrubhumi.latestnews.rssfeed http://bit.ly/2JVCNgV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages