സമൂഹത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കി വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകണം - ഡോ. എം.എസ്. രാജശ്രീ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 22, 2019

സമൂഹത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കി വിദ്യാര്‍ഥികള്‍ മുന്നോട്ടുപോകണം - ഡോ. എം.എസ്. രാജശ്രീ

തിരുവനന്തപുരം: ലോകത്ത് എവിടെപ്പോയാലും മത്സരിക്കാൻ കേരളത്തിലെ വിദ്യാർഥികൾ തയ്യാറാകണമെന്ന് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ ഡോ. എം.എസ്. രാജശ്രീ. സമൂഹത്തിൽ വന്ന മാറ്റങ്ങൾ മനസ്സിലാക്കിയാകണം വിദ്യാർഥികൾ മുന്നോട്ടുപോകേണ്ടതെന്നും മാതൃഭൂമി പ്രൊഫഷണൽ കോഴ്സ് ഗൈഡൻസ് സെമിനാർ ആസ്ക് എക്സ്പേർട്ട് ഉദ്ഘാടനംചെയ്ത് വൈസ് ചാൻസലർ പറഞ്ഞു. വിദ്യാർഥികളുടെ നിറഞ്ഞ പങ്കാളിത്തംകൊണ്ട് സെമിനാർ സജീവമായി. തുടർച്ചയായി പത്താം വർഷമാണ് മാതൃഭൂമി പ്രൊഫഷണൽ കോഴ്സ് സെമിനാർ സംഘടിപ്പിക്കുന്നത്. നീറ്റ് പ്രവേശനപരീക്ഷവഴി സംസ്ഥാന മെഡിക്കൽ പ്രവേശനം, ഓൾ ഇന്ത്യാ മെഡിക്കൽ പ്രവേശന സാധ്യതകൾ എന്നിവയെക്കുറിച്ച് പ്രവേശനപരീക്ഷാ മുൻ ജോയന്റ് കമ്മിഷണർമാരായ ഡോ. എസ്. സന്തോഷ്, ഡോ. രാജൂകൃഷ്ണൻ എന്നിവർ ക്ലാസെടുത്തു. മെഡിക്കൽ അനുബന്ധ കോഴ്സുകളും സാധ്യതകളും എന്ന വിഷയത്തിൽ ഡോ. ടി.പി. സേതുമാധവനും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്) എൻജിനീയറിങ് പ്രവേശന സാധ്യതകളെക്കുറിച്ച് കുസാറ്റ് പരീക്ഷാ കൺട്രോളർ ഡോ. സുനിൽ നാരായണൻകുട്ടിയും വിശദീകരിച്ചു. കേരള പ്രൊഫഷണൽ കോഴ്സ് പ്രവേശനം, ഓപ്ഷൻ രജിസ്ട്രേഷൻ എങ്ങനെ എന്നതിനെക്കുറിച്ചും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയങ്ങൾ തീർക്കാൻ പ്രത്യേക പാനൽചർച്ചയും ഉണ്ടായി. സെമിനാറിൽ പങ്കെടുക്കാനെത്തിയവർ ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ് പ്രവേശനത്തെക്കുറിച്ച് ഐ.ഐ.ടി. മദ്രാസ് മാത്തമാറ്റിക്സ് വിഭാഗം മേധാവി ഡോ. എസ്. സുന്ദർ വിശദീകരിച്ചു. എൻജിനീയറിങ് ബ്രാഞ്ചുകളും പ്രവേശനവും പ്ലെയ്സ്മെന്റ് രംഗത്തെ പുതിയ പ്രവണതകൾ എന്ന വിഷയങ്ങളിൽ കണ്ണൂർ എൻജിനീയറിങ് കോളേജ് ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ വിഭാഗം പ്രൊഫസർ ഡോ. കെ.എ. നവാസ്, മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി വൈസ് പ്രിൻസിപ്പൽ ഡോ. ചിക്കു ഏബ്രഹാം എന്നിവർ വിശദീകരിച്ചു. ഐ.ഐ.ടി. പഠനവും ബി.ടെക്. കോഴ്സുകളും ഐ.ഐ.ടി. മദ്രാസിലെ മുൻ പ്രൊഫസർ ഡോ. കൃഷ്ണൻ സ്വാമിനാഥൻ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി. മാതൃഭൂമി തിരുവനന്തപുരം സീനിയർ ന്യൂസ് എഡിറ്റർ ബി. രമേഷ് കുമാർ, മുത്തൂറ്റ് ഗ്രൂപ്പ് ജോയന്റ് എം.ഡി. ജോർജ് ജേക്കബ്, മാതൃഭൂമി യൂണിറ്റ് മാനേജർ ആർ. മുരളി, സബ് എഡിറ്റർ അജീഷ് പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു. മേയ് 28-ന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിലും 31-ന് എറണാകളും ടി.ഡി.എം. ഹാളിലും സെമിനാർ നടക്കും. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് വാരികോലി ടൈറ്റിൽ സ്പോൺസറും ആസ്പയർ എബ്രോഡ് സ്റ്റഡീസ് കൊച്ചി പവേർഡ് ബൈ സ്പോൺസറുമാണ്. സെയ്ന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി പാല കോ- സ്പോൺസറുമാണ്. Content Highlights: Professional Course Guidance Seminar, Ask Expert, Career Guidance


from mathrubhumi.latestnews.rssfeed http://bit.ly/2JAsFLp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages