ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി.ജെ.പി.യിലെ വനിതാ നേതാക്കൾക്കുമെതിരേ ബി.എസ്.പി. നേതാവ് മായവതി നടത്തിയ പരാമർശത്തിൽ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി നിർമല സീതാരാമൻ. അൽവാർ പീഡനത്തിൽ രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിന് മായാവതി നൽകിയ പിന്തുണ പിൻവലിക്കാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കെതിരേ മോശമായ പരാമർശം നടത്തിയ മായാവതി മാപ്പ് പറയണമെന്നതാണ് ബി.ജെ.പി.യുടെ ആവശ്യം. രാജസ്ഥാനിൽ ദലിത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയിട്ടും കോൺഗ്രസിന് നൽകിയ പിന്തുണ പിൻവലിക്കാത്ത മായാവതി അതിന്റെ ഉത്തരം പറയണം എന്നാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്. പ്രധാനമന്ത്രി പറഞ്ഞത് ശരിയായിരുന്നു. എന്നാൽ, പ്രധാനമന്ത്രിയേയും ബി.ജെ.പിയിലെ വനിതാ അംഗങ്ങളേയും മായാവതി അപമാനിക്കുകയാണ് ചെയ്തത്.- സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രിയുടെ സ്വകാര്യ ജീവിതത്തേയും ബി.ജെ.പി.യിലെ വനിതാ പ്രവർത്തകരേയും കുറിച്ച് ഇത്തരമൊരു പരാമർശം നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. മായാവതി ചിന്തിക്കുന്നത് അവർ മാത്രമാണ് ലോകത്തിലെ ഏക ദലിത് വനിതയെന്നാണ്- പ്രതിരോധമന്ത്രി കുറ്റപ്പെടുത്തി. Content Highlights:Mayawati defamed Modi, BJP, Nirmala Sitharaman
from mathrubhumi.latestnews.rssfeed http://bit.ly/2E6vvDz
via
IFTTT
No comments:
Post a Comment