കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ജോസഫ് വിഭാഗത്തിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് മാണി വിഭാഗം: ജോയ് മാത്യുവിന്റെ കോലം കത്തിച്ചും പ്രതിഷേധം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 29, 2019

കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, ജോസഫ് വിഭാഗത്തിനെതിരെ വാര്‍ത്താസമ്മേളനം വിളിച്ച് മാണി വിഭാഗം: ജോയ് മാത്യുവിന്റെ കോലം കത്തിച്ചും പ്രതിഷേധം

കോട്ടയം: കേരള കോണ്‍ഗ്രസിലെ ഭിന്നത രൂക്ഷമായതിനു പിന്നാലെ ജോസഫ് വിഭാഗത്തിനെതിരെ പത്രസമ്മേളനം വിളിച്ച് മാണി വിഭാഗം. മാണി വിഭാഗത്തു നിന്നുള്ള എംഎല്‍എമാരായ റോഷി ആഗസ്റ്റിനും, ഡോ. എന്‍ ജയരാജുമാണ് ജോസഫ് വിഭാഗത്തിനെതിരെ പരസ്യമായി ആഞ്ഞടിച്ചത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്ത് ചെയര്‍മാനെ തിരഞ്ഞെടുക്കണമെന്ന് മാണി വിഭാഗം ആവശ്യശപ്പടുന്നതിനിടെ പി.ജെ. ജോസഫ് ചെയര്‍മാനാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചതാണ് മാണി വിഭാഗത്തെ പ്രകോപിപ്പിച്ചത്.

തിരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായ കാര്യമാണെന്ന് പത്രസമ്മേളനത്തില്‍ എംഎല്‍എമാര്‍ വ്യക്തമാക്കി. എന്നാല്‍ കത്ത് നല്‍കിയോ എന്നറിയില്ല, മാധ്യമങ്ങളിലൂടെയാണ് ഈ വിവരം അറിയുന്നത്. ജോസഫ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും റോഷി അഗസ്റ്റിന്‍ കൂട്ടിച്ചേര്‍ത്തു. ഇതിനിടെ പരസ്യ പ്രതിഷേധവും മാണി വിഭാഗം ഉയര്‍ത്തി. ജോയ് എബ്രാഹമിന്റെ കോലം കത്തിച്ചാണ് യൂത്ത് ഫ്രണ്ട് പ്രതിഷേധിച്ചത്. പാലായില്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാര്‍ട്ടി ചെയര്‍മാനെ തിരഞ്ഞെടുക്കാന്‍ സംസ്ഥാന സമിതിക്കാണ് അധികാരമെന്ന് എംഎല്‍എമാര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

ചെയര്‍മരാനെയും നിയമസഭ കക്ഷി നേതാവിനേയും തിരഞ്ഞെടുക്കാന്‍ സംസ്ഥാന കമ്മിറ്റി വിളിക്കണമെന്ന് മാണി വിഭാഗം വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫിന് കത്ത് നല്‍കി. ഇതിനു പിന്നാലെയാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ സംഘടനാ ചുമതലയുള്ള സെക്രട്ടറി ജോയ് എബ്രാഹം കത്ത് നല്‍കിയത്. സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ത്താല്‍ ഭൂരിഭാഗം അംഗങ്ങളും ജോസ് കെ. മാണിയെ പിന്തുണയ്ക്കും എന്നതിനാല്‍ സംസ്ഥാന കമ്മിറ്റി ഒഴിവാക്കി പാര്‍ലമെന്ററി പാര്‍ട്ടിയോ ഉന്നതാധികാര സമിതിയോ വിളിച്ചു ചേര്‍ക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.

എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ചു ചേര്‍ക്കണമെന്നാണ് മാണി വിഭാഗത്തിന്റെ ആവശ്യം. ആദ്യം ചെയര്‍മാനെ തിരഞ്ഞെടുക്കട്ടെ എന്നാണ് മാണി വിഭാഗത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ ഉയര്‍ത്തുന്ന ആവശ്യം. സമവായമില്ലെങ്കില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായം സ്വീകരിക്കണമെന്നാണ് ഇന്നു വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലും റോഷി അഗസ്റ്റിന്‍ മുന്നോട്ടു വെയ്ക്കുന്നത്. എന്നാല്‍ ഇപ്പോഴും ഭിന്നത രൂക്ഷമാക്കിയ കത്ത് യഥാര്‍ത്ഥത്തില്‍ നല്‍കിയിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തതയില്ല. പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ ജൂണ്‍ ഒന്‍പതിനകം കണ്ടെത്തണമെന്നാണ് നിയമസഭാ സ്പീക്കറുടെ റൂളിങ്ങ്. കമ്മിറ്റി വിളിച്ചു ചേര്‍ത്തില്ലെങ്കില്‍ ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ ബദല്‍ സംസ്ഥാന കമ്മിറ്റി ചേരാനും നീക്കമുണ്ട്.



from mangalam.com http://bit.ly/2Wyilta
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages