ആത്മഹത്യയില്‍ തനിക്ക് പങ്കില്ല; കാരണക്കാരി അമ്മയെന്ന് ഭര്‍ത്താവ് ചന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

ആത്മഹത്യയില്‍ തനിക്ക് പങ്കില്ല; കാരണക്കാരി അമ്മയെന്ന് ഭര്‍ത്താവ് ചന്ദ്രന്‍

നെയ്യാറ്റിൻകര: ഭാര്യയുടെയും മകളുടെയും ആത്മഹത്യയ്ക്ക് പിന്നിൽ തന്റെ അമ്മയാണെന്ന് ഭർത്താവ് ചന്ദ്രൻ. അവരുടെ ആത്മഹത്യയിൽ തനിക്ക് പങ്കില്ലെന്നും ചന്ദ്രൻ പറഞ്ഞു. ഗൾഫിൽ നിന്ന് താൻ നാട്ടിൽ വന്നിട്ട് ആറുമാസം മാത്രമേ ആയിട്ടുള്ളൂവെന്നും ചന്ദ്രൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ഭാര്യയും തന്റെ അമ്മ കൃഷ്ണയും തമ്മിൽ വഴക്ക് ഉണ്ടാകുമായിരുന്നുവെന്നും ചന്ദ്രൻ പറയുന്നു. ബാങ്കുമായി ബന്ധപ്പെട്ട് ജപ്തി പ്രശ്നമുണ്ടായിരുന്നു. കഴിഞ്ഞ ദിവസവും ബാങ്കുകാർ ജപ്തിയുമായി ബന്ധപ്പെട്ട് വീട്ടിൽ വന്നിരുന്നു. എന്നാൽ ദുർമന്ത്രവാദം നടന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്നും മന്ത്രവാദമൊന്നും താൻ ചെയ്തിട്ടില്ലെന്നും ചന്ദ്രൻ വ്യക്തമാക്കി. അതേസമയം കേസിൽ ചന്ദ്രൻ, അമ്മ കൃഷ്ണ, ചന്ദ്രന്റെ സഹോദരിമാർ എന്നിവരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ആത്മഹത്യാ പ്രേരണാ കുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. അന്വേഷണത്തിന് ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുന്ന കാര്യം പരിഗണിക്കുമെന്നും പോലീസ് പറഞ്ഞു. അതേസമയം ആത്മഹത്യ ചെയ്ത ലേഖയുടെയും മകൾ വൈഷ്ണവിയുടെയും മൃതദേഹം സംസ്കരിച്ചു. Content Highlights:Neyyattinkara Suicide case Police Arrest husband and mother-in-law


from mathrubhumi.latestnews.rssfeed http://bit.ly/2LImOW2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages