ചെന്നൈ: വിവാദമായ ഗോഡ്‌സേ പരാമര്‍ശത്തില്‍ നിലപാട് വ്യക്തമാക്കി കമല്‍ഹാസന്‍ വീണ്ടും രംഗത്ത്. തനിക്ക് നേരെയുള്ള ഭീഷണി കാര്യമാക്കുന്നില്ലെന്നും മക്കള്‍ നീതി മയ്യം തലവന്‍ അഭിപ്രായപ്പെട്ടു. എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം നിലനില്‍ക്കുന്നുണ്ട്. ചരിത്രം അതാണ് തെളിയിക്കുന്നത്. നമ്മള്‍ പുണ്യവാളനായി അഭിനയിക്കേണ്ടതില്ല.
ഹിന്ദു തീവ്രവാദി പരാമര്‍ശത്തില്‍ തന്നെ അറസ്റ്റ് ചെയ്യേണ്ടവര്‍ക്ക് അതു ചെയ്യാം. എന്നാല്‍ ഇതിലൂടെ കൂടുതല്‍ പ്രശ്‌നങ്ങളാണുണ്ടാകുകയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. രാഷ്ട്രീയത്തില്‍ മൂല്യം നഷ്ടപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ ദിവസം കമലിന്റെ തിരഞ്ഞെടുപ്പ് റാലിക്ക് നേരെ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ചൂമ്മുട്ടയും ചെരുപ്പും എറിഞ്ഞ് പ്രതിഷേധിച്ചിരുന്നു. വ്യാപകമായ പ്രതിഷേധവും ഉയര്‍ന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്.
from mangalam.com http://bit.ly/30opj3d
via IFTTT
No comments:
Post a Comment