ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യം: സ്പീക്കര്‍ക്ക് മോന്‍സ് ജോസഫ് കത്ത് നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യം: സ്പീക്കര്‍ക്ക് മോന്‍സ് ജോസഫ് കത്ത് നല്‍കി

കോട്ടയം: പി.ജെ ജോസഫിനെ നിയമസഭാ കക്ഷി നേതാവാക്കണമെന്ന് ആവശ്യപ്പെട്ട് മോന്‍സ് ജോസഫ് എംഎല്‍എ സപീക്കര്‍ക്ക് കത്ത് നല്‍കി. നിയമസഭായോഗം നാളെ തുടരാനിരിക്കെയാണ് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണിയുടെ സഭയിലെ സീറ്റ് പി.ജെ. ജോസഫിന് നല്‍കണമെന്ന് മോന്‍സ് ആവശ്യം ഉഝയര്‍ത്തിയിരിക്കുന്നത്. പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി എന്ന നിലയിലാണ് മോന്‍സ് ജോസഫ് കത്ത് നല്‍കിയിരിക്കുന്നത്.

ലീഡര്‍ മരിച്ചര്‍ ഡെപ്യൂട്ടി ലീഡര്‍ നിയമസഭാ നേതാവാകുമെന്ന പാര്‍ട്ടി ബൈലോ ചൂണ്ടിക്കാട്ടി താന്‍ തന്നെ നേതാവാകുമെന്ന നിലപാടിലാണ് ജോസഫ്. അതിന് പിന്നാലെയാണ് മോന്‍സ് ജോസഫിന്റെ നാടകീയ നീക്കം. കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള തര്‍ക്കം തുടരുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ പുതിയ നീക്കം. എന്നാല്‍ ജോസ് കെ. മാണി വിഭാഗം ഇതിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.

പാര്‍ട്ടിയുടെ നിയമസഭാകക്ഷി നേതാവായ കെഎം മാണിക്ക് നിയമസഭയലുശട മുന്‍ നിരയിലായിരുന്നു സീറ്റ്. ഇത് ജോസഫിന് നല്‍കണമെന്ന ആവശ്യം സ്പീക്കര്‍ അംഗീകരിക്കാനാണ് സാധ്യത. അങ്ങനെയെങ്കില്‍ മാണിയുടെ സീറ്റില്‍ ജോസഫ് ഇരിക്കുകയും മറ്റ് കേരള കോണ്‍ഗ്രസ് എം എംഎല്‍എമാരുടെ സീറ്റുകളില്‍ അതിനനുസരിച്ച് മാറ്റം വരികയും ചെയ്യും.



from mangalam.com http://bit.ly/2VRwGN8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages