17-ാമത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയമാണ് എല്‍ഡിഎഫിന് നേരിടേണ്ടി വന്നത്. ആലപ്പുഴയില്‍ മാത്രമാണ് വിജയം കൈവരിക്കാന്‍ എല്‍ഡിഎഫിന് സാധിച്ചത്. ഇതോടെ പിണറായി സര്‍ക്കാരിനെതിരെയും നിലപാടുകള്‍ക്കെതിരെയും വിജയികളായ യുഡിഎഫ് നേതാക്കന്മാര്‍ രംഗത്ത് വന്നിരുന്നു. ഇപ്പോള്‍ ആരോഗ്യ മന്ത്രി കെ.കെ ശൈലജയെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മോഹനന്‍ വൈദ്യര്‍. മോഹനന്‍ വൈദ്യര്‍ എന്ന പേജിലെ വീഡിയോയിലൂടെയാണ് ഇദ്ദേഹം ആരോഗ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിക്കുന്നത്.
''നാട്ടു വൈദ്യത്തെ പറ്റിയോ ആരോഗ്യ രംഗത്തെപ്പറ്റിയോ പറയാന്‍ ശൈലജ ടീച്ചര്‍ക്ക് എന്താണ് യോഗ്യത. അവര്‍ ആരോഗ്യത്തെ കുറിച്ച് പഠിച്ചിട്ടുണ്ടോ. വോട്ടു കിട്ടി മുകളില്‍ കയറിയപ്പോ ആരോഗ്യ മന്ത്രിയായപ്പോള്‍ മൊത്ത ആരോഗ്യ രംഗത്തെ കുറിച്ചു പഠിച്ചെന്നാണോ. പരസ്യമായി അവര്‍ പറയുകയാണ് വ്യാജവൈദ്യന്മാരെ സൂക്ഷിക്കാന്‍. സൂക്ഷിക്കാന്‍ എന്തിനാണ് പറയുന്നത് നിര്‍ത്താനല്ലേ പറയേണ്ടത്. അധികാരം കൈയിലുണ്ടെങ്കില്‍ എന്തും വിളിച്ചു പറയാം എന്നല്ല. മന്ത്രിമാര്‍ പോലും പറയാന്‍ തുടങ്ങിക്കഴിഞ്ഞാല്‍ ഈ വൈദ്യം ഓടുമോ.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് പരാജയപ്പെടാന്‍ കാരണം ശബരിമലയില്‍ തൊട്ടു കളിച്ചതുകൊണ്ടാണ്. അമ്പലങ്ങളില്‍ പോയാല്‍ ഏത് അസുഖവും മാറും. ശബരിമലയില്‍ അഭിഷേകം ചെയ്തു കൊണ്ടുവരുന്ന നെയ് കുടിച്ചാല്‍ രോഗം മാറുമെന്ന് പറയുന്നത് അതുകൊണ്ടാണ്. ചോറ്റാനിക്കര അമ്മ അത് ഭ്രാന്താശുപത്രിയും തകഴി ശിവക്ഷേത്രം സ്‌കിന്നിന്റെ സ്‌പെഷ്യലിസ്റ്റുമാണ്. ഇത് ഭാരത സംസ്‌കാരമാണ്. ഇതില്‍ തൊട്ടുകളിച്ചതു കൊണ്ടാണ് എട്ടുനിലയില്‍ പൊട്ടിയത്'' മോഹനന്‍ വൈദ്യര്‍ പറഞ്ഞു.
from mangalam.com http://bit.ly/2MjROMi
via IFTTT
No comments:
Post a Comment