അയല്‍ക്കാരുമായി വഴക്കിട്ടത്തിന്റെ ദേഷ്യത്തില്‍ അവരുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിലായത് രണ്ടാഴ്ചയ്ക്കു ശേഷം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, May 27, 2019

അയല്‍ക്കാരുമായി വഴക്കിട്ടത്തിന്റെ ദേഷ്യത്തില്‍ അവരുടെ മകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി; പ്രതി പിടിയിലായത് രണ്ടാഴ്ചയ്ക്കു ശേഷം

ന്യുഡല്‍ഹി: രണ്ടാഴ്ച മുന്‍പ് കാണാതായ പതിനൊന്നുകാരന്റെ മൃതദേഹം ഫ്‌ളൈഓവറിന്റെ അടിയില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. ഇതോടെ ചുരുളഴിഞ്ഞത് അയല്‍ക്കാര്‍ തമ്മിലുള്ള വഴക്കിന്റെ പേരില്‍ നടന്ന അരുംകൊല. സംഭവത്തില്‍ 28കാരന്‍ അറസ്റ്റിലായി.

കൊലപാതകത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ: വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ നെഹ്‌റു വിഹാര്‍ സ്വദേശികളാണ് അറസ്റ്റിലായ ഡാനിഷും കൊല്ലപ്പെട്ട കൗമാരക്കാരനും. അടുത്ത സുഹൃത്തുക്കളുമാണ് ഇവര്‍. കോഴികളുടെ വില്പനയാണ് ഡാനിഷിന്. കൗമാരക്കാരന്റെ മാതാപിതാക്കള്‍ കൂലിവേലക്കാരാണ്. സൗഹൃദത്തിന്റെ പേരില്‍ ഡാനിഷ് കുറച്ചു കോഴികളെ കൗമാരക്കാരന് വളര്‍ത്താന്‍ നല്‍കിയിരുന്നു. മിക്കപ്പോഴും ഇവര്‍ ഒരുമിച്ചാണ് നടന്നിരുന്നത്.

രണ്ടാഴ്ച മുന്‍പ് കൗമാരക്കാരന്റെ മാതാപിതാക്കള്‍ ജോലി കഴിഞ്ഞുവരുമ്പോള്‍ ഇവരുടെ വീടിനു മുന്നിലിരുന്ന് മകനുമായി സംസാരിക്കുന്ന ഡാനിഷിനെ കണ്ടു. ചില വാക്കുതര്‍ക്കങ്ങളുടെ പേരില്‍ ഇവര്‍ തമ്മില്‍ വഴക്കായി. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ ഡാനിഷ് കൗമാരക്കാരനെ വിളിച്ചുകൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കുട്ടിയുടെ ജീര്‍ണ്ണിച്ച മൃതദേഹം പോലീസ് കണ്ടെുത്തിട്ടുണ്ട്. കുട്ടിയെ ഇയാള്‍ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയോ എന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷമേ വ്യക്തമാകൂവെന്നും പോലീസ് അറിയിച്ചു.

ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനിടെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. പല സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. ഖജൂരി ഖാസ് ഫ്‌ളൈ ഓവറിലെ ഒരു കടയില്‍ നിന്നും ലഭിച്ച സിസിടിവി പരിശോധിക്കുമ്പോഴാണ് കാണാതായ ദിവസം കുട്ടിയുമായി ഡാനിഷ് നടന്നുപോകുന്ന ദൃശ്യം ലഭിച്ചത്.

തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് കുട്ടിയുമായി പലപ്പോഴും ഇവിടെ വരാറുണ്ടെന്നും മാതാപിതാക്കളുമായി ഉണ്ടായ വഴക്കിന്റെ പേരില്‍ അവരെ വേദനിപ്പിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നും ഡാനിഷ് സമ്മതിച്ചു. കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഫ്‌ളൈ ഓവറിലെ പൊള്ളയായ ഭാഗത്ത് ഒളിപ്പിച്ചുവയ്ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.



from mangalam.com http://bit.ly/2YNWE63
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages