ന്യൂഡല്‍ഹി: ലോകസഭാ തിരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും മിന്നും വിജയം കൈവരിച്ച ബിജെപി മന്ത്രിസഭയില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായ്ക്ക് പ്രധാനവകുപ്പ് തന്നെ ലഭിച്ചേക്കുമെന്ന സൂചന ശക്തമാകുന്നു. ഇതിന്‍രെ ഭാഗമായി പാര്‍ട്ടി അധ്യക്ഷസ്ഥാനം രാജി വയ്ക്കുമെന്ന സൂചനകളും ഉയരുന്നുണ്ട്.
മോദി മന്ത്രിസഭയില്‍ ധനകാര്യ വകുപ്പ് ആയിരിക്കും ഷായ്ക്ക് ലഭിക്കുക എന്നാണ് ദേശീയമാധ്യമങ്ങള്‍ അടക്കം റിപ്പോര്‍ട്ട് ചെയ്യുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയേക്കാലും ഉയര്‍ന്ന ഭൂരിപക്ഷത്തിലാണ് അമിത് ഷാ വിജയിച്ചത്. ഗുജറാത്തിലെ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്നും അഞ്ചരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ആദ്യഘട്ടത്തില്‍ ഷായ്ക്ക് ആഭ്യന്തരവകുപ്പ് നല്‍കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയര്‍ന്നിരുന്നെങ്കിലും പിന്നീട് അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യകാരണങ്ങളാല്‍ ഒഴിവാകുന്ന സാഹചര്യത്തിലാണ് ധനകാര്യ വകുപ്പും പരിഗണനയില്‍ വരുന്നത്.
അതേസമയം, അമിത് ഷായ്ക്ക് പകരം ആര് പാര്‍ട്ടി തലപ്പത്ത് എത്തുമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്ന സംശയം. കേന്ദ്രമന്ത്രിമാരായിരുന്ന ജെ.പി. നഡ്ഡയുടേയും, ധര്‍മ്മേന്ദ്ര പ്രധാന്റെയും പേരുകളാണ് ഈ സ്ഥാനത്തേക്കും ഉയര്‍ന്നുകേള്‍ക്കുന്നത്.
ഒറ്റക്ക് മന്ത്രിസഭ രൂപീകരിക്കാമെങ്കിലും ഇത്തവണ സഖ്യകക്ഷികളേയും ഉള്‍പ്പെടുത്തി മന്ത്രിസഭ വിപുലീകരിക്കാനാണ് മോദിയുടേയും ഷായുടേയും തീരുമാനം. അതിനൊപ്പം മികച്ച പോരാട്ടം കാഴ്ച വച്ച ബംഗാള്‍, ഒഡീഷ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നേതാക്കളേയും പുതിയ മന്ത്രിസഭയിലേക്ക് ഉള്‍പ്പെടുത്തുമെന്നാണ് സൂചനകള്‍. പാര്‍ട്ടിക്ക് സീറ്റ് ലഭിച്ചില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവിനെയും മന്ത്രിസഭയില്‍ഡ ഉള്‍പ്പെടുത്തുമെന്നും സൂചനകളുണ്ട്.
from mangalam.com http://bit.ly/2HZdOqy
via IFTTT
No comments:
Post a Comment