പട്ന: കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ആത്മഹത്യാപരമെന്ന് ആർ ജെ ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. നിലവിൽ അഴിമതിക്കേസിൽ ജയിൽശിക്ഷ അനുഭവിക്കുന്ന ലാലു, റാഞ്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഒരു ദേശീയമാധ്യമത്തിനു നൽകിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് മാറാനുള്ള രാഹുലിന്റെ തീരുമാനം അദ്ദേഹത്തിന്റെ പാർട്ടിക്കു മാത്രമല്ല, സംഘപരിവാറിനെതിരെ പോരാടുന്ന എല്ലാ ശക്തികൾക്കും മരണമണി മുഴക്കുമെന്ന് ലാലു പറഞ്ഞു. ഗാന്ധികുടുംബത്തിൽനിന്നല്ലാത്ത ഒരാൾ അധ്യക്ഷസ്ഥാനത്ത് എത്തിയാൽ, ആ വ്യക്തിയെ ഗാന്ധികുടുംബത്തിന്റെ പാവ എന്നായിരിക്കും എതിരാളികൾ വിശേഷിപ്പിക്കുക. എന്തിനാണ് അതിനുള്ള അവസരം രാഹുൽ തന്റെ രാഷ്ട്രീയ എതിരാളികൾക്ക് നൽകുന്നത്- ലാലു ആരാഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മോദിയുടെ വിജയം തങ്ങളുടെ കൂട്ടായ പരാജയമാണെന്ന് പ്രതിപക്ഷം അംഗീകരിക്കണം. എവിടെയാണ് തെറ്റുപറ്റിയതെന്ന് പ്രതിപക്ഷം പരിശോധിക്കണമെന്നും ലാലു ആവശ്യപ്പെട്ടു.ലോക്സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്നാണ് കോൺഗ്രസ് അധ്യക്ഷസ്ഥാനത്തുനിന്ന് രാജിവെക്കാനുള്ള തീരുമാനം രാഹുൽ സ്വീകരിച്ചത്. content highlights:rahul gandhis resignation will be suicidal for congress says lalu prasad yadav
from mathrubhumi.latestnews.rssfeed http://bit.ly/2YSDSKU
via
IFTTT
No comments:
Post a Comment