തിരുനെല്‍വേലി: പ്രമുഖ തമിഴ് സാഹിത്യകാരനും കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ തോപ്പില്‍ മുഹമ്മദ് മീരാന്‍ (75) അന്തരിച്ചു. തിരുനെല്‍വേലിയില്‍ പുലര്‍ച്ചെ അഞ്ചു മണിക്കായിരുന്നു അന്ത്യം. ഖബറടക്കം വൈകിട്ട് അഞ്ചിന് നടക്കും.
കന്യാകുമാരി ജില്ലയിലെ തേങ്ങാപ്പട്ടണത്ത് 1944 സെപ്തംബര്‍ 26നായിരുന്നു മുഹമ്മദ് മീരാന്റെ ജനനം. മലയാളത്തില്‍ എഴുതി അത് തമിഴിലേക്ക് പരിഭാഷപ്പെടുത്തുകയായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇദ്ദേഹത്തിന്റെ 'കടലോരഗ്രാമത്തില്‍ കതൈ' എന്ന രചന ഇംീഷ്, മലയാളം, തെലുങ്ക്, കന്നഡ ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്.
തുറൈമുഖം, കൂനന്‍തോപ്പ്, അന്‍പുക്ക് മുതുമൈ ഇല്ലൈ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. നിരവധി ചെറുകഥകളും എഴുതിയിട്ടുണ്ട്. 1997ല്‍ 'ചായ്‌വു നാര്‍ക്കാലി'ക്ക് ലഭിച്ച കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം, നാഷണല്‍ ബുക്ക് ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഭാര്യ: ജലീല, മക്കള്‍: ഷമീം അഹമ്മദ്, മിര്‍വാദ് അഹമ്മദ്.
from mangalam.com http://bit.ly/2YjsmI6
via IFTTT
No comments:
Post a Comment