ചുഴലിക്കാറ്റിനിടയിൽ പിറന്ന കുഞ്ഞിന് പേര് ‘ ഫോനി ’ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 4, 2019

ചുഴലിക്കാറ്റിനിടയിൽ പിറന്ന കുഞ്ഞിന് പേര് ‘ ഫോനി ’

ഭുവനേശ്വർ: ചുഴലിക്കാറ്റ് വീശിയടിക്കേ ഒഡിഷാതീരത്തെ റെയിൽവേ ആശുപത്രിയിൽ വെള്ളിയാഴ്ച ജനിച്ചുവീണ കുഞ്ഞിന് അധികൃതർ കാത്തുവെച്ച പേര് 'ഫോനി'യെന്ന്. സംസ്ഥാന തലസ്ഥാനമായ ഭുവനേശ്വറിൽനിന്ന് അഞ്ചുകിലോമീറ്റർ അകലെയുള്ള മഞ്ചേശ്വറിലെ റെയിൽവേ ആശുപത്രിയിൽ രാവിലെ 11.03-നാണ് കുഞ്ഞ് ജനിച്ചത്. റെയിൽവേയുടെ കോച്ച് അറ്റകുറ്റപ്പണി നടത്തുന്ന വർക്ക്ഷോപ്പിലെ ജോലിക്കാരിയാണ് ചുഴലിക്കാറ്റ് ആശുപത്രിയുടെ മേൽ ആഞ്ഞടിക്കുന്നതിനിടെ കുഞ്ഞിന് ജൻമം നൻകിയത്. “കുഞ്ഞു ഫോനി 11.03 മണിയോടെ കരതൊട്ടു. ആശുപത്രിയെ ചുഴലിക്കാറ്റ് പ്രഹരിച്ച സമയത്ത് ജനിച്ചുവീണതിനാൽ ഇവളെ ഞങ്ങൾ ലേഡി ഫോനിയെന്നാണ് വിളിക്കാനാഗ്രഹിക്കുന്നത്. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. കാറ്റിൽ ആശുപത്രിക്ക് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്” അധികൃതർ അറിയിച്ചു. ആശുപത്രിയധികൃതർ ഫോനിയെന്ന് പേരിട്ടെങ്കിലും കുട്ടിയുടെ മാതാപിതാക്കൾ ഈ പേരു നൽകുമോയെന്നകാര്യം അവ്യക്തമാണ്. Content Highlights:Baby Fani Odisha Newborn Named After Cyclone


from mathrubhumi.latestnews.rssfeed http://bit.ly/2JdGYVa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages