കൊല്‍ക്കൊത്ത: പശ്ചിമ ബംഗാള്‍ മന്ത്രി മലയ് ഖട്ടകിന്റെ ബന്ധുക്കളായ രണ്ട് സ്ത്രീകളുടെ മൃതദേഹം ജീര്‍ണ്ണിച്ച നിലയില്‍ വീടിനുള്ളില്‍ കണ്ടെത്തി. അസന്‍സോളിലെ ഹിന്ദുസ്ഥാന്‍ പാര്‍ക്കിന് സമീപമുള്ള വീട്ടില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വരുന്നതായി അയല്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി വീട് തുറന്നുപരിശോധിച്ചപ്പോഴാണ് സംഭവം പുറംലോകമറിയുന്നത്.
ജയശ്രീ ഖട്ടക്, മകള്‍ നീലം ഖട്ടക് എന്നിവരാണ് മരിച്ചതെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മന്ത്രിയുടെ മരിച്ചുപോയ മൂത്ത സഹോദരന്റെ ഭാര്യയും മകളുമാണിവര്‍. ഭര്‍ത്താവിന്റെ മരണശേഷം വളരെ അപൂര്‍വ്വമായി മാത്രമേ ഇവര്‍ പുറംലോകവുമായി ബന്ധപ്പെട്ടിരുന്നുവെന്ന് അയല്‍ക്കാര്‍ പറയുന്നു.
from mangalam.com http://bit.ly/2X8aOON
via IFTTT
No comments:
Post a Comment