കൊച്ചി: മാതൃഭൂമി ഫൈൻഡ്ഹോം.കോം റിയൽ എസ്റ്റേറ്റ് ഫെസ്റ്റിന് കൊച്ചിയിൽ തുടക്കമായി. അഭിനേത്രി അൻസിബ ഹസൻ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. വീടുവെക്കാൻ സ്ഥലം കണ്ടെത്താൻ തനിക്കേറെ ബുദ്ധിമുട്ടേണ്ടിവന്നെന്നും അത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകും ഫൈൻഡ്ഹോം ഡോട്ട് കോം ഫെസ്റ്റെന്നും അൻസിബ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ പ്രോപ്പർട്ടി ബയർ-സെല്ലർ-ഏജന്റ് എക്സ്പോയാണിത്. കൊച്ചിയിൽ വലുതും ചെറുതുമായ ഏത് വസ്തുവും വിൽക്കാനോ വാങ്ങാനോ ആഗ്രഹിക്കുന്നവർക്കും റിയൽ എസ്റ്റേറ്റ് ഫെസ്റ്റ് പ്രയോജനപ്രദമാകുമെന്ന് ഫൈൻഡ് ഹോം ഡോട്ട് കോം പ്രൊജക്ട് ഹെഡ് പ്രവീൺ.എം.ആർ. വ്യക്തമാക്കുന്നു. മെയ് 28, 29 തീയതികളിൽ രാവിലെ പത്തു മുതൽ രാത്രി എട്ടു വരെയാകും ഫെസ്റ്റ്. കലൂർ റെന ഇവന്റ് ഹബ്ബിൽ നടക്കുന്ന ഫെസ്റ്റിൽ പ്രവേശനം സൗജന്യമാണ്. റിയൽ എസ്റ്റേറ്റുമായി ബന്ധപ്പെട്ട സെമിനാറുകളും ഫെസ്റ്റിന്റെ ഭാഗമായുണ്ടാകും. മാതൃഭൂമി ഫൈൻഡ്ഹോം ഡോട്ട് കോമിന്റെ ആദ്യ റിയൽ എസ്റ്റേറ്റ് ഫെസ്റ്റാണ് കൊച്ചിയിൽ നടക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും സമാനമായരീതിയിൽ ഫെസ്റ്റുകൾ സംഘടിപ്പിക്കുന്നുണ്ട്. content highlights:find home.com,mathrubhumi
from mathrubhumi.latestnews.rssfeed http://bit.ly/2VQuo0Q
via
IFTTT
No comments:
Post a Comment