ഭീഷണി കാര്യമാക്കുന്നില്ല; എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം ഉണ്ട്- കമല്‍ഹാസന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 17, 2019

ഭീഷണി കാര്യമാക്കുന്നില്ല; എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം ഉണ്ട്- കമല്‍ഹാസന്‍

ചെന്നൈ: തനിക്ക് നേരെയുള്ള ഭീഷണി കാര്യമാക്കുന്നില്ലെന്ന് മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽ ഹാസൻ. രാഷ്ട്രീയത്തിൽ നിലവാരം എന്നത് തീരെ ഇല്ലാതായി കൊണ്ടിരിക്കുന്നു. എല്ലാ മതങ്ങളിലും അവരുടേതായ തീവ്രവാദം നിലനിൽക്കുന്നുണ്ട്. ചരിത്രം അതാണ് തെളിയിക്കുന്നത്. വിശുദ്ധി നേടിയവരാണെന്ന് നമുക്കാർക്കും അവകാശപ്പെടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഹിന്ദു തീവ്രവാദിയാണ് നാഥുറാം ഗോഡ്സയെന്ന തന്റെ പ്രസ്താവനയെ തുടർന്നുണ്ടായ പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു കമൽഹാസൻ. തിരുച്ചിയിൽ കഴിഞ്ഞ ദിവസം നടന്ന റാലിക്കിടെ അദ്ദേഹത്തിന് നേരെ കല്ലേറുണ്ടായി. ഗോഡ്സെ പരാമർശത്തിൽ പോലീസ് അറസ്റ്റ് ചെയ്യുമെന്ന് ഞാൻ ഭയക്കുന്നില്ല. അവർ എന്നെ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അത് കൂടുതൽ പ്രശ്നങ്ങൾക്കിടയാക്കും. ഇതൊരു മുന്നറിയിപ്പായി കാണേണ്ടതില്ല മറിച്ച് ഒരു ഉപദേശം മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി. Content Highlights:Kamal Haasan on protest over his Godse remark: I am not afraid of being arrested


from mathrubhumi.latestnews.rssfeed http://bit.ly/2VHiafR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages