തോല്‍വിക്ക് കാരണം ശബരിമലയല്ല; സി.പി.എം നിലപാട് മാറ്റിയില്ലെങ്കില്‍ നവോത്ഥാന സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പുന്നല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

തോല്‍വിക്ക് കാരണം ശബരിമലയല്ല; സി.പി.എം നിലപാട് മാറ്റിയില്ലെങ്കില്‍ നവോത്ഥാന സമിതി കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്ന് പുന്നല

തിരുവനന്തപുരം: ശബരിമല വിഷയവും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന സി.പി.എം വിലയിരുത്തലിനെതിരെ കെ.പി.എം.എസ് ജനറല്‍ സെക്രട്ടറിയും നവോത്ഥാന സംരക്ഷണ സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാര്‍. ശബരിമല വിഷയമല്ല, ന്യൂനപക്ഷ ഏകീകരണം നടന്നതാണ് ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയത്തിന് കാരണമെന്ന് പുന്നല പറഞ്ഞു.

ശബരിലയാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമായതെന്ന സി.പി.എം നിലപാട് തിരുത്തണം. പാര്‍ട്ടി നിലപാട് തന്നെ മുഖ്യമന്ത്രിയും സ്വീകരിച്ചാല്‍ നവോത്ഥാന മുന്നേറ്റവുമായി സഹകരിക്കില്ല. നവോത്ഥാനമൂല്യ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല വിഷയവും തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമായിട്ടുണ്ടാകാമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു. ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെട്ടതിനൊപ്പം ന്യുനപക്ഷ വോട്ടുകളുടെ ഏകീകരണവും പരാജയത്തിന് കാരണമായെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ പ്രാഥമിക വിലയിരുത്തല്‍.



from mangalam.com http://bit.ly/2VMqhCQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages