ഹരിദ്വാര്‍: മൂന്നാമത് ജനിക്കുന്ന കുട്ടികള്‍ക്ക് വോട്ട് അവകാശം നിഷേധിച്ച് രാജ്യത്തെ ജനസംഖ്യ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരണമെന്ന് ബാബ രാംദേവ്. അടുത്ത 50 വര്‍ഷത്തിനിടെ ജനസംഖ്യ 150 കോടിയില്‍ കൂടുതലാവാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതിന് വേണ്ട മുന്‍കരുതലുകള്‍ രാജ്യത്തിനില്ല. അതുകൊണ്ടുതന്നെ ജനസംഖ്യ നിയന്ത്രിക്കാനുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നും ബാബാ രാംദേവ് പറഞ്ഞു.
മൂന്നാമത് ജനിക്കുന്ന കുട്ടിക്ക് വോട്ടവകാശം നിഷേധിക്കുന്നതിനോടൊപ്പം സര്‍ക്കാര്‍ നല്‍കുന്ന ഒരു ആനുകൂല്യങ്ങളും നല്‍കരുത്. കൂടാതെ ഇവരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനും അനുവദിക്കരുത്. ഇത്തരമൊരു നടപടി സര്‍ക്കാരില്‍നിന്നും ഉണ്ടാകണമെന്നും രാംദേവ് പറഞ്ഞു. ഈ നിയമം രാജ്യത്ത് കൊണ്ടുവരികയാണെങ്കില്‍ മൂന്നാമതൊരു കുട്ടിക്ക് ജന്മം നല്‍കാന്‍ എല്ലാവരും മടിക്കും. അവിടെ മതമൊന്നും പ്രശ്‌നമാവുകയും ഇല്ല. രാജ്യത്ത് മദ്യ നിരോധനം കൊണ്ടുവരണമെന്നും രാംദേവ് ആവശ്യപ്പെട്ടു.
അതുപോലെ തന്നെ ഗോക്കളെ വധിക്കുന്നത് നിര്‍ത്തലാക്കണം. ഇതുമൂലം കശാപ്പുകാരും, ഗോ സംരക്ഷകരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ആകുകയുള്ളു. എന്നാല്‍ ഇറച്ചി ഒട്ടും കഴിക്കാതിരിക്കാന്‍ സാധികാത്ത ആളുകള്‍ മറ്റു മൃഗങ്ങളുടെ ഇറച്ചി കഴിക്കാം എന്നും അദ്ദേഹം പറഞ്ഞു.
from mangalam.com http://bit.ly/30K127T
via IFTTT
No comments:
Post a Comment