രത്ലാം (മധ്യപ്രദേശ്): എല്ലാവീടുകളിൽനിന്നും മോദി തരംഗം ഉയരുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പണ്ഡിതശ്രേഷ്ഠർ പറയുന്നത് തരംഗമില്ലെന്നാണ്. ഡൽഹിയിൽനിന്നാണ് അത്തരം വാർത്തകൾ ആസൂത്രണം ചെയ്ത് ഇറക്കുന്നത്. ആദ്യം തരംഗമില്ലെന്ന് പറഞ്ഞവർ ഇപ്പോൾ ഉയർന്ന പോളിങ് ശതമാനം കണ്ട് വിഷമത്തിലാണെന്നും മോദി തിരഞ്ഞെടുപ്പ് റാലിയിൽ പറഞ്ഞു. രണ്ടുതരത്തിലുള്ള ആളുകളാണ് റെക്കോഡുകൾ സൃഷ്ടിക്കുന്നത്. അത് അവർക്കറിയില്ല. കന്നിവോട്ട് ചെയുന്ന എന്റെ സുഹൃത്തുക്കളാണ് ഒരുവിഭാഗം. ബലാത്സംഗവീരന്മാർക്ക് മരണശിക്ഷ ഉറപ്പാക്കിയ സഹോദരനെ വീണ്ടും തിരഞ്ഞെടുക്കാൻ തീരുമാനിച്ച അമ്മമാരും സഹോദരിമാരുമാണ് രണ്ടാമത്തെ വിഭാഗം. പാചകവാതകവും വൈദ്യുതിയും നൽകിയ പ്രധാനമന്ത്രിയെ അവർ വീണ്ടും തിരഞ്ഞെടുക്കും. ആ തരംഗം മനസ്സിലാക്കാൻ വിശകലന വിദഗ്ധർക്ക് കഴിഞ്ഞിട്ടില്ല. ഭോപാൽ വാതക ദുരന്തം, ടു.ജി. അഴിമതി, കോമൺവെൽത്ത് അഴിമതി, സിഖ് വിരുദ്ധകലാപം- എന്ത് ചോദിച്ചാലും 'സംഭവിച്ചത് സംഭവിച്ചു' എന്നാണ് കോൺഗ്രസിന്റെ മറുപടിയെന്നും മോദി പറഞ്ഞു. കോൺഗ്രസിലെ ആഭ്യന്തരലഹള കാരണമാണ് ദിഗ്വിജയ് സിങ് ഭോപാലിൽ വോട്ട് ചെയ്യാതിരുന്നത്. രാഷ്ട്രപതിയും താനും എല്ലാവരും വോട്ട് ചെയ്യുമ്പോൾ കോൺഗ്രസ് നേതാവ് വോട്ട് ചെയ്യാതിരുന്നത് ധിക്കാരമാണെന്നും മോദി പറഞ്ഞു. Content Highlights:Modi wave, PM Narendra Modi
from mathrubhumi.latestnews.rssfeed http://bit.ly/2VZD1dl
via
IFTTT
No comments:
Post a Comment