പാറശാല: റെയില്‍വേ ട്രാക്കിലൂടെ അര്‍ദ്ധരാത്രിയില്‍ ബുള്ളറ്റ് പായിച്ച സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ റെയില്‍വേ ട്രാക്കിലുടെ അരക്കിലോമീറ്ററോളം ദൂരമാണ് ദമ്പതികള്‍ അതിസാഹസികമായി ബുള്ളറ്റിലൂടെ പാഞ്ഞത്. സംഭവത്തില്‍ ധനുവച്ചപുരം പരുത്തിവിള കുളവടിത്തല പുത്തന്‍വീട്ടില്‍ കണ്ണന്‍ എന്ന അജിത്ത്(27), ഭാര്യ ആതിര(24) എന്നിവരെയാണ് ആര്‍പിഎഫ് അറസ്റ്റ് ചെയ്തത്.
ഗുരുവായൂര്‍ എക്‌സ്പ്രസ് അതുവഴി കടന്നുപോകാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബുള്ളറ്റ് റെയില്‍വേ ട്രാക്കിലുടെ പായിച്ചത്. തുടര്‍ന്ന് അട്ടിമറി ശ്രമമാണോ എന്ന സംശയം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇരുവരെയും അറസ്റ്റ് ചെയ്തതിനു പിന്നാലെയാണ് യഥാര്‍ത്ഥ കാരണം വ്യക്തമാകുന്നത്. നെയ്യാറ്റിന്‍കരയില്‍ നിന്ന് രാത്രിയില്‍ വീട്ടിലേക്ക് പോകുന്ന വഴി ഇരുവരും തമ്മില്‍ പിണങ്ങിയതോടെ ഭാര്യയെ പേടിപ്പിക്കാനായി റെയില്‍വേ ട്രാക്കിലൂടെ ഭര്‍ത്താവ് ബുള്ളറ്റ് ഓടിക്കുകയായിരുന്നുവെന്നാണ് മൊഴി.
റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് പോകുന്നത് ശ്രദ്ധയില്‍പ്പെട്ട ഗേറ്റ് വാച്ചര്‍ വിവരം ആര്‍പിഎഫിനെ അറിയിച്ചതിനെ തുടര്‍ന്ന് അതുവഴി കടന്നുപോകേണ്ട ഗുരുവായൂര്‍ എക്‌സ്പ്രസ് നെയ്യാറ്റിന്‍കര സ്‌റ്റേഷനില്‍ നിര്‍ത്തിയിടുകയായിരുന്നു. യാത്രയ്ക്കിടെ ലോക്കോ പൈലറ്റ് നല്‍കിയ വണ്ടി നമ്പരിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ കണ്ടെത്തിയത്. രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ദമ്പതികളെ ജാമ്യത്തില്‍ വിട്ടയച്ചു.
from mangalam.com http://bit.ly/2EzTScR
via IFTTT
No comments:
Post a Comment