കോട്ടയം: എന്‍.സി.പി യോഗത്തില്‍ കയ്യാങ്കളി. കോട്ടയം ജില്ലാ നേതൃയോഗത്തില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലടിച്ചു. ഉഴവൂര്‍ വിജയന്‍ വിഭാഗം നേതാക്കളെ യോഗത്തില്‍ നിന്ന് ഇറക്കിവിട്ടു. ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളെയാണ് ഇറക്കിവിട്ടത്.
ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ജില്ലാ പ്രസിഡന്റിനെ മാറ്റിയതിനെതിരെ ഉഴവൂര്‍ വിഭാഗം നേതാക്കള്‍ പ്രമേയം അവതരിപ്പിച്ചു. ഇതിനെ എതിര്‍ത്ത് തോമസ് ചാണ്ടി വിഭാഗം രംഗത്ത് വന്നു. തുടര്‍ന്ന് തര്‍ക്കം കയ്യാങ്കളിയാവുകയായിരുന്നു. നേതാക്കള്‍ പരസ്പരം ഉന്തും തള്ളുമുണ്ടായി. ഉഴവൂര്‍ വിഭാഗത്തെ ഇറക്കി വിട്ടതിന് പിന്നാലെ തോമസ് ചാണ്ടി വിഭാഗം പ്രത്യേകം യോഗം ചേര്‍ന്നു.
from mangalam.com http://bit.ly/2JhskNt
via IFTTT
No comments:
Post a Comment