ന്യൂഡൽഹി: കോൺഗ്രസിന്റെ ലോക്സഭാ കക്ഷിനേതാവ് സ്ഥാനത്തേക്ക് മലയാളികളെയും പരിഗണിക്കുന്നു. രാഹുൽ ഗാന്ധി സ്ഥാനം ഏറ്റെടുക്കാൻ വിസമ്മതിച്ചാൽ ആദിർരഞ്ജൻ ചൗധരി, മനീഷ് തിവാരി എന്നിവർക്കൊപ്പം കൊടിക്കുന്നിൽ സുരേഷ്, ശശി തരൂർ, കെ മുരളീധരൻ തുടങ്ങിയ പേരുകളാണ് പരിഗണിക്കപ്പെടുന്നത്. എന്നാൽ നേതൃസ്ഥാനം രാഹുൽ തന്നെ ഏറ്റെടുക്കണമെന്ന് കെ മുരളീധരൻ പറഞ്ഞു. 52 സീറ്റാണ് ഇത്തവണ കോൺഗ്രസിന് ലോക്സഭയിൽ ലഭിച്ചത്. തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട പശ്ചാത്തലത്തിൽ പാർട്ടി അധ്യക്ഷപദം തന്നെ ഒഴിയാനുള്ള ശ്രമത്തിലാണ് രാഹുൽ. അതിനാൽ തന്നെ ലോക്സഭയിലെ കക്ഷിനേതാവായേക്കില്ല. പശ്ചിമ ബെംഗാളിൽനിന്ന് വിജയിച്ച ആദിർരഞ്ജൻ ചൗധരി, പഞ്ചാബിൽനിന്ന് ജയിച്ച മനീഷ് തിവാരി എന്നിവരാണ് പരിഗണിക്കപ്പെടുന്ന പ്രമുഖർ. കേരളമാണ് കോൺഗ്രസിന് ഏറ്റവും കൂടുതൽ എം പിമാരെ നൽകിയത്-15 പേർ. ദീർഘകാലം ലോക്സഭാംഗമായിരുന്ന കൊടിക്കുന്നിൽ സുരേഷിന് ദളിത് പ്രതിനിധിയെന്നത് കൂടുതൽ സാധ്യത നൽകുന്നു. വിശ്വപൗരൻ എന്ന പ്രതിച്ഛായയും തിരുവനന്തപുരത്ത് തിളക്കമാർന്ന വിജയം നേടിയതും ശശി തരൂരിന് അനുകൂല ഘടകമാകുന്നു. കെ മുരളീധരനും സാധ്യത കൽപിക്കപ്പെടുന്നുണ്ട്. കോൺഗ്രസിന്റെ കക്ഷിനേതാവാകുന്ന വ്യക്തിയാകും ലോക്സഭയിലെ പ്രതിപക്ഷനിരയെയും നയിക്കുക. content highlights:tharoor, muraleedharan and kodikkunnil suresh are under consideration for cogress leader in loksabha
from mathrubhumi.latestnews.rssfeed http://bit.ly/2YSKSrg
via
IFTTT
No comments:
Post a Comment