മുംബൈ: ഓഹരി വിപണിയിൽ നേട്ടം തുടരുന്നു. സെൻസെക്സ് 91 പോയന്റ് നേട്ടത്തിൽ 39526ലും നിഫ്റ്റി 18 പോയന്റ് ഉയർന്ന് 11862ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 1091 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 422 ഓഹരികൾ നഷ്ടത്തിലുമാണ്. ലോഹം, ഇൻഫ്ര, എഫ്എംസിജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. വാഹനം, ഊർജം, ഫാർമ ഓഹരികൾ നഷ്ടത്തിലുമാണ്. എൻടിപിസി, ടാറ്റ സ്റ്റീൽ, യെസ് ബാങ്ക്, ഇന്ത്യബുൾസ് ഹൗസിങ്, എസ്ബിഐ, എൽആന്റ്ടി, ഐടിസി, എച്ച്ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. ടെക് മഹീന്ദ്ര, ടൈറ്റൻ കമ്പനി, റിലയൻസ്, ടാറ്റ മോട്ടോഴ്സ്, ഏഷ്യൻ പെയന്റ്സ്, ഒഎൻജിസി, ഹിന്ദുസ്ഥാൻ യുണിലിവർ, വിപ്രോ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.rssfeed http://bit.ly/2YQJs0m
via
IFTTT
No comments:
Post a Comment