ന്യൂഡൽഹി: പെരുമാറ്റച്ചട്ടലംഘനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബി ജെ പി അധ്യക്ഷൻ അമിത് ഷായ്ക്കും ക്ലീൻ ചിറ്റ് നൽകിയ തീരുമാനത്തോടുള്ള വിയോജനക്കുറിപ്പ് പരസ്യപ്പെടുത്തണമെന്ന തിരഞ്ഞെടുപ്പു കമ്മീഷണർ അശോക് ലവാസയുടെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളി. വിയോജനക്കുറിപ്പ് പരസ്യപ്പെടുത്താനാകില്ലെന്ന് കമ്മീഷൻ പറഞ്ഞു. ഭൂരിപക്ഷ അഭിപ്രായമാണ് തീരുമാനമാവുകയെന്നും അത് കീഴ്വഴക്കമാണെന്നും കമ്മീഷൻ വ്യക്തമാക്കി. ലവാസയുടെ സാന്നിധ്യത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. വിയോജനക്കുറിപ്പ് രേഖാമൂലം പരസ്യപ്പെടുത്തണമെന്നായിരുന്നു ലവാസയുടെ ആവശ്യം. പെരുമാറ്റച്ചട്ടലംഘനം അർധ ജുഡീഷ്യൽ വിഷയമല്ല. അതിൽ ഭൂരിപക്ഷ തീരുമാനമാണ് നടപ്പാക്കപ്പെടുക. വിയോജിപ്പുകൾ പരസ്യപ്പെടുത്തുന്ന കീഴ്വഴ്ക്കമില്ലെന്ന നിലപാട് യോഗത്തിൽ പങ്കെടുത്തവർ അംഗീകരിച്ചു. വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് ഭരണഘടനാപരമായ ബാധ്യതയാണെന്ന് ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ലവാസ അഭിപ്രായപ്പെട്ടിരുന്നു. ഭരണഘടനാ സ്ഥാപനമെന്ന നിലയിൽ ഈ തത്വങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനും ബാധകമാണ്. നിരവധി തവണ ഈ ആവശ്യങ്ങൾ ഉന്നയിച്ച് കത്തയച്ചിരുന്നു. സുപ്രീം കോടതി ഇടപെടലിനു ശേഷമാണ് തിരഞ്ഞെടുപ്പ് ചട്ടലംഘന പരാതികളിൽ നടപടി സ്വീകരിക്കാൻ കമ്മീഷൻ തയ്യാറായതെന്നും ലവാസ ചൂണ്ടിക്കാട്ടി. content highlights: Code of conduct violation, ashok lavasa, election commission
from mathrubhumi.latestnews.rssfeed http://bit.ly/2JQBFLL
via
IFTTT
No comments:
Post a Comment