ന്യൂഡൽഹി: വോട്ടിങ് മെഷിനുകളുടെ സുരക്ഷ ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ തിരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടു. യന്ത്രങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വേണ്ടത്ര ഉത്തരവാദിത്തം കാട്ടിയില്ലെന്നും ആവശ്യത്തിന് സുരക്ഷ ഏർപ്പെടുത്തിയിട്ടില്ലെന്നും പ്രതിപക്ഷം ആരോപിച്ചു. അതേസമയം യന്ത്രങ്ങളുടെ സുരക്ഷയിൽ സംശയം വേണ്ടെന്നാണ് കമ്മീഷന്റെ നിലപാട്. ചാനലുകളുടെ വീഡിയോയിൽ കാണിക്കുന്ന ദൃശ്യങ്ങളിലുള്ള വോട്ടിങ് യന്ത്രങ്ങൾ തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതല്ലെന്ന് കമ്മീഷൻ പ്രതിപക്ഷ നേതാക്കളെ അറിയിച്ചു. വോട്ടിങ് യന്ത്രങ്ങളെപ്പറ്റിയുള്ള പ്രതിപക്ഷത്തിന്റെ പരാതികൾ കമ്മീഷൻ തള്ളിക്കളഞ്ഞു. വിശദമായ നിവേദനം നൽകിയാണ് പിന്നീട് പ്രതിപക്ഷ നേതാക്കൾ മടങ്ങിയത്.വോട്ടെണ്ണുമ്പോൾ വിവി പാറ്റ് സ്ലിപ്പുകൾ ആദ്യം എണ്ണണമെന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. 21 പ്രതിപക്ഷ പാർട്ടികളുടെ നേതാക്കളാണ് തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. ഉച്ചയ്ക്ക് 1.30 ന് ഡൽഹി കോൺസ്റ്റിറ്റിയൂഷൻ ക്ലബ്ബിൽ യോഗം ചേർന്നതിന് ശേഷമാണ് പ്രതിപക്ഷ കക്ഷി നേതാക്കൾ തിരഞ്ഞെടുപ്പ് കമ്മീഷനുമായി കൂടിക്കാഴ്ച നടത്തിയത്. വിവി പാറ്റുകൾ എണ്ണുന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ രീതിയിൽ പാകപ്പിഴകളുണ്ട്. അത് പരിഹരിക്കണം. സുപ്രീം കോടതി വിധിയുടെ അന്തസത്തയെ ലംഘിക്കുന്ന നടപടികൾ കമ്മീഷന്റെ ഭാഗത്തുനിന്നുണ്ടാകരുതെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു. വോട്ടെണ്ണുമ്പോൾ വോട്ടിങ് മെഷിനിലെ വോട്ടും വിവി പാറ്റിലെ വോട്ടും തമ്മിൽ പൊരുത്തക്കേടുണ്ടെങ്കിൽ വിവി പാറ്റിന് പ്രാധാന്യം നൽകണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രമല്ല ഒരു നിയമസഭാ മണ്ഡലത്തിലെ മുഴുവൻ വിവി പാറ്റുകളും എണ്ണണം എന്ന ആവശ്യവും പ്രതിപക്ഷം ഉന്നയിച്ചിട്ടുണ്ട്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോൺഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് കനിമൊഴി, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിപക്ഷം കമ്മീഷനെ കണ്ടത്. Content Highlighhts:oppositions meeting with EC, 2019 Loksabha Election
from mathrubhumi.latestnews.rssfeed http://bit.ly/2Jxt3do
via
IFTTT
No comments:
Post a Comment