വിദേശമാധ്യമത്തില്‍ പാകിസ്താന്‍കാരന്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത മനസ്സിലായി ; ടൈമിന്റെ 'വിഭജന തലവന്‍' വിളിക്ക് മോഡിയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, May 18, 2019

വിദേശമാധ്യമത്തില്‍ പാകിസ്താന്‍കാരന്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത മനസ്സിലായി ; ടൈമിന്റെ 'വിഭജന തലവന്‍' വിളിക്ക് മോഡിയുടെ മറുപടി

ന്യൂഡല്‍ഹി: അന്താരാഷ്ട്രമാധ്യമം ടൈം മാസികയുടെ 'വിഭാഗീകതയുടെ തലവന്‍' ആക്ഷേപത്തിന് മറുപടിയുമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി. 'ടൈം പോലെയുള്ള വിദേശ മാധ്യമത്തില്‍ പാകിസ്താനിലെ ഒരു രാഷ്ട്രീയ കുടുംബത്തില്‍ നിന്നും വന്നയാള്‍ എഴുതുമ്പോള്‍ തന്നെ അതിന്റെ വിശ്വാസ്യത എന്താണെന്ന് മനസ്സിലായെന്നായിരുന്നു ഇന്ത്യന്‍ പ്രധാനമന്ത്രി തിരിച്ചടിച്ചത്. 'വിഭജന നേതാവ് അടുത്ത അഞ്ചു വര്‍ഷം കൂടി അതിജീവിക്കുമോ?' എന്നായിരുന്നു ടൈം പ്രസിദ്ധീകരിച്ച പാകിസ്താനി എഴുത്തുകാരന്‍ ആതിഷ് തസീര്‍ ചോദിച്ചത്.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യം ഇതുവരെ ഉണ്ടായതിനേക്കാള്‍ ഏറ്റവും വലിയ വിഭാഗീകതയില്‍ ആണെന്നാണ് ലേഖനത്തില്‍ തസീര്‍ പറഞ്ഞത്. ആള്‍ക്കൂട്ട കൊലപാതകം, യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയത്, മലേഗാവ് സ്‌ഫോടനക്കേസ് ആരോപണവിധേയയായ പ്രാഗ്യാസിംഗ് ഠാക്കൂറിന്റെ സ്ഥാനാര്‍ത്ഥിത്വം എന്നിവയെല്ലാം ലേഖനത്തില്‍ പരാമര്‍ശിക്കുകയും ചെയ്തിരുന്നു.

കാര്യമായ പ്രതികരണശേഷി ഇല്ലെന്ന് ആരോപിച്ച് പ്രതിപക്ഷത്തെയും രാഹുല്‍ഗാന്ധിയെയും ലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. നരേന്ദ്രമോഡിയെ സാമ്പത്തിക നവീകരണത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതീക്ഷ എന്നു നേരത്തേ വിശേഷിപ്പിച്ച മാധ്യമമാണ് ടൈം. 'മോഡി വിഷയം എന്തുകൊണ്ട്' എന്ന് അവര്‍ 2015 ല്‍ ലേഖനം എഴുതിയിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണ കാലത്ത് പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തെ ടൈം പ്രധാന വിഷയമാക്കിയിരുന്നു.

മോഡിയ്‌ക്കെതിരേ എഴുതിയപ്പോള്‍ തന്നെ ടൈമിനെതിരേ ബിജെപി രംഗത്ത് വന്നിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിഛായ മോശമാക്കാനുള്ള ശ്രമം എന്നാണ് തസീറിന്റെ ലേഖനത്തെ ബിജെപി വിമര്‍ശിച്ചത്. പാകിസ്താനി രാഷ്ട്രീക്കാരനും ബിസിനസുകാരനുമായ സല്‍മാന്‍ തസീറിന്റെയും ജര്‍ണലിസ്റ്റ് തവ്‌ലീന്‍ സിംഗിന്റെയും മകനാണ് ജര്‍ണലിസ്റ്റ് ആറ്റിഷ് തസീറെന്നും അതില്‍ പാകിസ്താനി അജണ്ടയാണ് കലര്‍ന്നിരിക്കുന്നതെന്നും ബിജെപി ആരോപിക്കുന്നു. പാകിസ്താനില്‍ നിന്നും ഇതില്‍കൂടുതലൊന്നും പ്രതീക്ഷിക്കാനില്ലെന്നും അവര്‍ പറയുന്നുണ്ട്.



from mangalam.com http://bit.ly/2Q8VBdX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages