ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അന്തിമഘട്ട പ്രചാരണത്തിനു കലാശക്കൊട്ടായി. നാളെ 59 സീറ്റിലേക്കു വിധിയെഴുത്തു നടക്കും. ഉത്തര്‍പ്രദേശും പശ്ചിമ ബംഗാളും ഉള്‍പ്പെടെ ഏഴു സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമാണു വോട്ടെടുപ്പു നടക്കുന്നത്. കള്ളവോട്ട് വിവാദത്തെ തുടര്‍ന്ന് കേരളത്തില്‍ കള്ളവോട്ട് സ്ഥിരീകരിച്ച ബൂത്തിലും റീപോളിംഗ് നടക്കും. വാരാണസി ഉള്‍പ്പെടെയുള്ള കിഴക്കന്‍ യു.പിയിലെ മണ്ഡലങ്ങളില്‍ നടക്കുന്ന വോട്ടെടുപ്പ് ബി.ജെ.പിക്കും മഹാസഖ്യത്തിനും ഒരുപോലെ നിര്‍ണായകം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി, പ്രജ്ഞ സിങ് ഠാക്കൂര്‍, ദ്വിഗ് വിജയ് സിങ്, ശത്രുഘ്‌നന്‍ സിന്‍ഹ തുടങ്ങിയവരാണു ജനവിധി തേടുന്നവരില്‍ പ്രമുഖര്‍. പഞ്ചാബ്-13, ഉത്തര്‍പ്രദേശ് -13, പശ്ചിമബംഗാള്‍ -9, ബിഹാര്‍ -8, മധ്യപ്രദേശ് -8, ഹിമാചല്‍പ്രദേശ് -4, ഝാര്‍ഖണ്ഡ് -3, ചണ്ഡിഗഡ് -1 എന്നിങ്ങനെയാണു തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുടെ എണ്ണം. ഇത്രയും മണ്ഡലങ്ങളില്‍ 918 സ്ഥാനാര്‍ഥികളും 10,01,75000 വോട്ടര്‍മാരുമാണുള്ളത്.
കള്ളവോട്ട് കണ്ടെത്തിയതിനെത്തുടര്‍ന്നു കാസര്‍ഗോഡ് തൃക്കരിപ്പൂരിലെ ബൂത്ത് നമ്പര്‍ 48 (കൂളിയോട് ജി. എച്ച്. എസ് ന്യൂ ബില്‍ഡിങ്), കണ്ണൂര്‍ ധര്‍മ്മടത്തെ ബൂത്ത് നമ്പര്‍ 52 (കുന്നിരിക്ക യു.പി.എസ്. വേങ്ങാട് നോര്‍ത്ത്), ബൂത്ത് നമ്പര്‍ 53 (കുന്നിരിക്ക യു.പി.എസ്. വേങ്ങാട് സൗത്ത്) എന്നിവിടങ്ങളില്‍കൂടി റീപോളിങ് നടത്താന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം. ഇതോടെ കള്ളവോട്ടു സ്ഥിരീകരിച്ച ഏഴു ബൂത്തിലും നാളെ റീ പോളിങ് നടക്കും. രാവിലെ ഏഴു മുതല്‍ െവെകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്.
കാസര്‍ഗോഡ് കല്യാശേരിയിലെ ബൂത്ത് നമ്പര്‍ 19 (പിലാത്തറ), ബൂത്ത് നമ്പര്‍ 69 (പുതിയങ്ങാടി ജുമാഅത്ത് എച്ച്.എസ്. നോര്‍ത്ത് ബ്‌ളോക്ക്), ബൂത്ത് നമ്പര്‍ 70 (ജുമാഅത്ത് എച്ച്.എസ്. സൗത്ത് ബ്ലോക്ക്), കണ്ണൂര്‍ തളിപ്പറമ്പിലെ ബൂത്ത് നമ്പര്‍ 166 (പാമ്പുരുത്തി മാപ്പിള എ.യു.പി.എസ്) എന്നീ നാലു ബൂത്തുകളില്‍ റീപോളിങ് നടത്താന്‍ നേരത്തെ കമ്മിഷന്‍ തീരുമാനിച്ചിരുന്നു. റിട്ടേണിങ് ഓഫീസര്‍മാരുടെയും മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെയും തെരഞ്ഞെടുപ്പു നിരീക്ഷകരുടെയും റിപ്പോര്‍ട്ടുകളും മറ്റു തെളിവുകളും വിശകലനം ചെയ്താണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം.
from mangalam.com http://bit.ly/2wf09q5
via IFTTT
No comments:
Post a Comment