മോഡി രക്ഷക്കെത്തിയില്ല: പുരിയിലെ വോട്ടര്‍മാര്‍ സംബീത് പത്രയെ തള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 26, 2019

മോഡി രക്ഷക്കെത്തിയില്ല: പുരിയിലെ വോട്ടര്‍മാര്‍ സംബീത് പത്രയെ തള്ളി

ഒഡിഷ: ഇന്ത്യമൊത്തം മോഡി തരംഗം ആഞ്ഞടിച്ചുവെങ്കിലും ബി.ജെ.പിയുടെ ടെലിവിഷന്‍ താരം സംബീത് പത്രയെ അത് രക്ഷപ്പെടുത്തിയില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിലെക്കുള്ള തന്റെ കന്നി മത്സരത്തില്‍ തോറ്റു പിന്മാറാനാണ് സംബീത് പത്രയുടെ വിധി.

ഒഡീഷയിലെ പുരി ലോക്‌സഭാ മണ്ഡലത്തിലായിരുന്നു സംബീത് പത്ര ജനവിധി തേടിയത്. ബി.ജെ.ഡിയുടെ പിനാകി മിശ്രയോട് തോല്‍ക്കുകയായിരുന്നു സംബീത് പത്ര. കഴിഞ്ഞ രണ്ടു തവണയും പിനാകിയാണ് അവിടെ ജയിച്ചത്. 11,714 വോട്ടുകള്‍ക്കാണ് ഇത്തവണ സംബീത്തിനെ പിന്നിലാക്കി പിനാകി മിശ്ര വിജയിച്ചത്.

സംബീത് പത്രയ്ക്ക് 5,26,607 വോട്ടുകള്‍ ലഭിച്ചപ്പോള്‍ പിനാകി മിശ്രയ്ക്ക് 5,38,321 വോട്ടുകളാണ് ലഭിച്ചത്. ഇതാദ്യമായല്ല സംബീത് പാത്ര പരാജയം നേരിടുന്നത്. 2012ല്‍ ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും സംബീത് പത്ര പരാജയപ്പെട്ടിരുന്നു.

ഒഡിഷയില്‍ ബി.ജെ.ഡി 12 സീറ്റും ബി.ജെ.പി എട്ട് സീറ്റും കോണ്‍ഗ്രസ് ഒരു സീറ്റുമാണ് നേടിയത്. 146 നിയമസഭാ സീറ്റുകളില്‍ ബി.ജെ.ഡി 112ഉം ബി.ജെ.പി 23ഉം കോണ്‍ഗ്രസ് ഒമ്പതും സിപിഐ എമ്മും ഒരു സ്വതന്ത്ര സ്ഥാനാര്‍ഥിയും ഓരോ സീറ്റുവീതവും നേടി.



from mangalam.com http://bit.ly/2Kaqr4Z
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages