കോഴിക്കോട് : കാമുകനൊപ്പം ഒളിച്ചോടിയ യുവതി മൂന്നര വയസ്സുകാരനായ മകനെ പൊള്ളിച്ചതായി പരാതി. കൈകാലുകളിലും മുഖത്തും പൊള്ളലേറ്റ കുട്ടിലെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.
പാലക്കാട് സ്വദേശികളാണ് യുവാവും യുവതിയും. കുട്ടി ബൈക്കില്‍ നിന്നും വീണതാണെന്ന് ആയിരുന്നു യുവാവ് പോലീസിനോട് പറഞ്ഞത്. പിതാവിന്റെ ബന്ധുക്കള്‍ തന്നെയാണ് യുവതിയെയും കാമുകനെയും പിടികൂടിയത്.
ഇരുവരെയും നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മ സുലൈഹ കാമുകന്‍ അല്‍ത്താഫ് എന്നിവരാണ് കസ്റ്റഡിയിലായത്. സംഭവമറിഞ്ഞ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
from mangalam.com http://bit.ly/2Hmv22a
via IFTTT
No comments:
Post a Comment