'നാം മുന്നോട്ട്' കൈരളിക്ക് നല്‍കിയതിന് പിന്നില്‍ അഴിമതി, ഗൂഢാലോചന: മുഖ്യമന്ത്രിയുടെ വിദേശയാത്രയും സംശയനിഴലില്‍, ഗുരുതര ആരോപണവുമായി വി.മുരളീധരന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, May 15, 2019

'നാം മുന്നോട്ട്' കൈരളിക്ക് നല്‍കിയതിന് പിന്നില്‍ അഴിമതി, ഗൂഢാലോചന: മുഖ്യമന്ത്രിയുടെ വിദേശയാത്രയും സംശയനിഴലില്‍, ഗുരുതര ആരോപണവുമായി വി.മുരളീധരന്‍

മുഖ്യമന്ത്രിയുടെ ടെലിവിഷന്‍ പരിപാടിയായ 'നാം മുന്നോട്ട്'ന്റെ നിര്‍മ്മാണ ചുമതല 'സിഡിറ്റില്‍' നിന്ന് കൈരളി ചാനലിനു നല്‍കിയതിനു പിന്നില്‍ അഴിമതിയാണെന്ന ആരോപണവുമായി ബിജെപി എംപി വി.മുരളീധരന്‍. പരിപാടിയുടെ നിര്‍മ്മാണം കൈരളിക്ക് നല്‍കുന്നതിലൂടെ സര്‍ക്കാരിനു ഓരോ എപ്പിസോഡിനും ഒരു ലക്ഷം രൂപ സാമ്പത്തിക ലാഭമുണ്ടെന്ന് പിആര്‍ഡി ഡയറക്ടര്‍ വ്യക്തമാക്കിയതിനു പിന്നാലെ വിശദീകരണം ശുദ്ധ അബദ്ധമാണെന്ന് വി.മുരളീധരന്‍ ആഞ്ഞടിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് മുരളീധരന്‍ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഭരണം അവസാനിക്കുന്നതിനു മുമ്പ് എല്ലാം സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണവും ഇനി സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് നല്‍കാനുള്ള നീക്കത്തിനാണോ മുഖ്യമന്ത്രി പിണറായിയുടെ വിദശയാത്രയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും മുരളീധരന്‍ കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം:

PRD ഡയറക്ടർ കള്ളം പറയുന്നു...!
സിഡിറ്റ് നിർമ്മിച്ചു കൊണ്ടിരുന്ന 'നാം മുന്നോട്ട് ' എന്ന പ്രോഗ്രാം കൈരളിയ്ക്ക് നൽകിയത് പ്രതിഷേധം ഉയർന്നതിന് പിന്നാലെ PRD ഡയറക്ടർ ന്യായീകരണവുമായി രംഗത്ത് വന്നിരിക്കുന്നു. കൈരളിയ്ക്കു് കൊടുത്താൽ സർക്കാരിന് ഒരോ എപിസോഡിലും ഒരു ലക്ഷം രൂപ ലാഭം എന്നു പറയുന്നത് തന്നെ അബദ്ധമാണ്. PRD യ്ക്ക് കീഴിലുള്ള CDIT കൈരളിയേക്കാൾ വലിയ തുക ചിലവാക്കുന്നു എന്നതല്ലേ അർത്ഥം? മുഖ്യമന്ത്രി ചെയർമാനായ സർക്കാർ സ്ഥാപനമായ CDit ന്റെേ പ്രോഗ്രാം മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് MD ആയിട്ടുള്ള സ്വകാര്യ ചാനലായ കൈരളിയ്ക്ക് കൊടുക്കുന്നതിന് പിന്നിൽ ഗൂഢാലോചനയും അഴിമതിയുമുണ്ട്. സിഡിറ്റിന്റെ രജിസ്ട്രാർ CPM നേതാവ് ടി. എൻ. സീമയുടെ ഭർത്താവും പാർട്ടി മെമ്പറുമായ ജി. ജയരാജാണ്. അതിനർത്ഥം കൈരളിയുടെ ടെൻഡറും സിഡിറ്റിന്റെ ടെൻഡറും ഒരേ ആസ്ഥാനത്ത് ഉണ്ടാക്കുന്നു എന്നതാണ്. പ്രോഗ്രാം കൈരളിക്ക് നൽകാനായി സിഡിറ്റിന്റെ ടെൻഡർ തുക കൈരളിയുടെ ടെൻഡർ തുകയേക്കാൾ ബോധപൂർവ്വം കൂട്ടി വച്ചതാണ്.
PRD ഡയറക്ടർ പറയുന്ന പോലെ എല്ലാം PRD യാണ് ചെയ്യുന്നതെങ്കിൽ പിന്നെന്തിന് കൈരളി ? സിഡിറ്റിന്റെ ഫ്ലോറിൽ തിരക്കാണെങ്കിൽ വേറെയെത്ര ഫ്ലോർ ഇവിടെ ഉണ്ട്? സർക്കാർ ഉടമസ്ഥതയിൽ ചിത്രാഞ്ജലി ഫ്ലോർ ഉണ്ടല്ലോ. ഭരണം അവസാനിക്കുന്നതിന് മുൻപ് എല്ലാം സ്വകാര്യ സ്ഥാപനങ്ങൾക്ക് എഴുതിക്കൊടുക്കാനുള്ള തിടുക്കമാണ് സർക്കാരിന്റത്. സിഡിറ്റ് ചെയ്തു കൊണ്ടിരിക്കുന്ന പല രഹസ്യ സ്വഭാവമുള്ളതും അതീവ ജാഗ്രത വേണ്ട പല സേവനങ്ങളും സ്വകാര്യ വ്യക്തികൾക്ക് നൽകാനുള്ള തീരുമാനങ്ങളുടെ തുടർച്ചയാണ് നാം മുന്നോട്ട് എന്ന പ്രോഗ്രാമിന്റ വിൽപ്പനയും. കേരളത്തിന്റെ പുനർനിർമ്മാണവും ഇനി സ്വകാര്യ സ്ഥാപനങ്ങൾക്ക് നൽകാനുള്ള നീക്കത്തിനാണോ ഇനി മുഖ്യമന്ത്രി വിദേശത്ത് പോയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.



from mangalam.com http://bit.ly/2W2N69n
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages