ആരിഫിനെ വിജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരെന്ന് വെള്ളാപ്പള്ളി; ശബരിമല വിധി തിടുക്കത്തില്‍ നടപ്പാക്കേണ്ടിയിരുന്നില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 24, 2019

ആരിഫിനെ വിജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരെന്ന് വെള്ളാപ്പള്ളി; ശബരിമല വിധി തിടുക്കത്തില്‍ നടപ്പാക്കേണ്ടിയിരുന്നില്ല

ആലപ്പുഴ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സര്‍ക്കാരിനും ഇടതു മുന്നണിക്കുമെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ആലപ്പുഴയില്‍ എ.എം ആരിഫിനെ വിജയിപ്പിച്ചത് ചേര്‍ത്തലയിലെ ഈഴവരാണെന്ന് വെള്ളാപ്പള്ളി അവകാശപ്പെട്ടു. ആരിഫിനെ വിജയിപ്പിക്കണമെന്ന് പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇടതുപക്ഷത്തെ വളര്‍ത്തിയത് ഈഴവരുടെ ചോരയും നീരുമാണ്. എന്നിട്ടും ഈഴവരെ സര്‍ക്കാര്‍ വേണ്ടവിധം പരിഗണിക്കുന്നില്ലെന്നും വെള്ളാപ്പള്ളി ആരോപിച്ചു. വനിതാ മതില്‍ കെട്ടിയതിന്റെ അടുത്ത ദിവസം തന്നെ പൊളിച്ചു. ശബരിമല പ്രശ്‌നം കൈകാര്യം ചെയ്ത രീതി ചിലരില്‍ ആശങ്കയുണ്ടാക്കി. ശബരിമല വിധി ധൃതി പിടിച്ച് നടപ്പിലാക്കേണ്ടിയിരുന്നില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ആലപ്പുഴയില്‍ ആരിഫ് പരാജയപ്പെട്ടാല്‍ താന്‍ തല മുണ്ഡനം ചെയ്യുമെന്ന് വെള്ളാപ്പള്ളി പറഞ്ഞിരുന്നു. ആരിഫ് ജനകീയനാണ്. 24 മണിക്കൂറും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നയാളാണ്. ആരിഫിനോട് കോണ്‍ഗ്രസ് മത്സരിക്കുന്നത് ആനയോട് എലി മത്സരിക്കുന്നത് പോലെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.



from mangalam.com http://bit.ly/2HLkb0o
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages