പത്തു ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നു ; കേരളത്തില്‍ എല്‍ഡിഎഫ് ഇല്ലാതാകുന്നു ; എന്‍ഡിഎയ്ക്ക് ലീഡ് പൂജ്യം ; ട്വന്റി ലീഡുമായി യുഡിഎഫ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, May 23, 2019

പത്തു ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നു ; കേരളത്തില്‍ എല്‍ഡിഎഫ് ഇല്ലാതാകുന്നു ; എന്‍ഡിഎയ്ക്ക് ലീഡ് പൂജ്യം ; ട്വന്റി ലീഡുമായി യുഡിഎഫ്

തിരുവനന്തപുരം: ഇന്ത്യ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെുടപ്പില്‍ കേരളത്തിലെ ആദ്യ പത്തു ശതമാനം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ ഇരുപതില്‍ 20 സീറ്റുകളിലും യുഡിഎഫ് ലീഡ്. എക്‌സിറ്റ്‌പോള്‍ പ്രവചനം അനുസരിച്ച് എന്‍ഡിഎയ്ക്ക് പൂജ്യത്തില്‍ നിന്നും ഉയരാന്‍ കഴിയാതെ പോയപ്പോള്‍ എല്‍ഡിഎഫ് ഒരിടത്തും ലീഡ് നേടാനായിട്ടില്ല. പത്തനംതിട്ടയിലും തിരുവനന്തപുരത്തും മൂന്നാം സ്ഥാനത്തേക്ക് വീഴുകയും ചെയ്തു. എക്‌സിറ്റ്‌പോള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ മുന്നേറ്റമാണ് യുഡിഎഫ് നേടിയത്.

എല്‍ഡിഎഫിലെ സിറ്റിംഗ് എംപിമാരും പുതിയതായി ഇറക്കിയ എംഎല്‍എ മാര്‍ക്കുമെല്ലാം പോസ്റ്റല്‍ വോട്ടിലെ ലീഡിന് അപ്പുറത്തേക്ക് നീങ്ങാനായില്ല. വയനാട്ടില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് ദേശീയാദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ മുന്നേറ്റം അരലക്ഷത്തിലേക്ക് കുതിക്കുമ്പോള്‍ 3000 വോട്ടുകള്‍ പോലും എന്‍ഡിഎ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിക്ക് നേടാനായില്ല. തുടക്കത്തില്‍ തിരുവനന്തപുരത്ത് മുന്നിലെത്തിയ കുമ്മനം രാജശേഖരന്‍ പോസ്റ്റല്‍ വോട്ടിന്റെ എണ്ണല്‍ കഴിഞ്ഞപ്പോള്‍ പിന്നില്‍ പോയി. പത്തനംതിട്ടിയില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണി മുന്നേറ്റം തുടര്‍ന്നു. ഇടയ്ക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ചെറിയ മുന്നേറ്റം നടത്തിയെങ്കിലും പിന്നീട് മൂന്നാം സ്ഥാനത്തേക്ക് വീണു. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാജോര്‍ജ്ജിന് ഒരു ഘട്ടത്തില്‍ പോലും മുന്നേറാനായിട്ടില്ല.

എല്‍ഡിഎഫ് മത്സരിപ്പിച്ച സിറ്റിംഗ് എംപിമാരും പോസ്റ്റല്‍ വോട്ട് എണ്ണിത്തീര്‍ന്ന ശേഷം പിന്നില്‍ പോയി. ആലത്തൂരില്‍ ബിജുവിനെ വീഴ്ത്തി രമ്യ മുന്നേറ്റം തുടരുകയാണ്. എംഎല്‍എ സ്ഥാനത്ത് നിന്നും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനെ മത്സരിപ്പിക്കാനുള്ള യുഡിഎഫ് നീക്കം പാളിയില്ല. സിറ്റിംഗ് എംപിയായ സമ്പത്തിനെ പിന്നിലാക്കാന്‍ അടൂര്‍ പ്രകാശിന് കഴിഞ്ഞു. ചാലക്കുടിയില്‍ ഇന്നസെന്റിന് ഒരു ഘട്ടത്തില്‍ പോലും മുന്നേറാനായില്ല. കണ്ണൂരില്‍ പികെ ശ്രീമതി ആദ്യം മുന്‍തൂക്കം കാട്ടിയെങ്കിലും പിന്നില്‍ പോയി. ഇടതുപക്ഷം ഇറക്കിയ എല്‍എഎ മാരും തുടക്കം മുതല്‍ പിന്നിലായിരുന്നു. ചെങ്ങറ സുരേന്ദ്രന്‍, വീണാജോര്‍ജ്ജ്, പി. രാജീവ് എന്നിവരെല്ലാം ഏറെ പിന്നിലാണ്. ആരിഫിനും തുടക്കത്തിലെ ലീഡ് നിലനിര്‍ത്താനായില്ല.



from mangalam.com http://bit.ly/2M1z9Vy
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages