കോട്ടയം: യു.ഡി.എഫ് പ്രളയത്തില്‍ തകര്‍ന്നടിച്ച് എല്‍.ഡി.എഫും ബി.ജെ.പിയും.പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ തുടക്കം മുതല്‍ കേരളത്തില്‍ യു.ഡി.എഫിന്റെ ആധിപത്യമായിരുന്നു. പോസ്റ്റല്‍ വോട്ടുകളില്‍ മാത്രം മുന്നിട്ടു നിന്ന എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് ആലപ്പുഴയിലും ചിലപ്പോഴൊക്കെ കാസര്‍ഗോഡും ഒഴികെ യു.ഡി.എഫിന് വെല്ലുവിളിയുയര്‍ത്താന്‍ കഴിഞ്ഞില്ല. എല്‍.ഡി.എഫിന്റെ ദയനീയ പരാജയത്തിന് ഇത്തവണ കേരളം സാക്ഷ്യം വഹിച്ചത്.
ശബരിമല രക്ഷിക്കുമെന്ന ബി.ജെ.പിയുടെ പ്രതീക്ഷയും തകര്‍ന്നടിയുന്ന കാഴ്ചയാണ് ഉണ്ടായത്. തിരുവനന്തപുരത്ത് ആദ്യഘട്ടത്തിലൊക്കെ മുന്നിട്ടുനിന്ന കുമ്മനം രാജശേഖരനും പത്തനംതിട്ടയില്‍ തുടക്കത്തില്‍ വലിയ വെല്ലുവിളിയുയര്‍ത്തിയ കെ.സുരേന്ദ്രനും ബി.ജെ.പിക്ക് വലിയ പ്രതീക്ഷ നല്‍കി. എന്നാല്‍ വൈകാതെ കുമ്മനം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സുരേന്ദ്രന്‍ മൂന്നാമതുമെത്തി.
സമ്പൂര്‍ണ്ണ തോല്‍വിയുടെ നാണക്കേടില്‍ നിന്ന് സി.പി.എമ്മിനെ രക്ഷിക്കാന്‍ കഴിയുന്ന പ്രതീക്ഷയിലാണ് ആലപ്പുഴയിലെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. 61.41% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സി.പി.എമ്മിലെ എ.എം ആരിഫ് തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസിലെ ഷാനിമോള്‍ ഉസ്മാനേക്കാള്‍ 9308 വോട്ടിന് മുന്നിട്ട് നില്‍ക്കുകയാണ്.
പാലക്കാട്, ആലത്തൂര്‍, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ സി.പി.എമ്മിന് കനത്ത തിരിച്ചടിയാണ് വോട്ടര്‍മാര്‍ നല്‍കിയത്. ഏതു കൊടുങ്കാറ്റിലും ഇളകാത്ത ഈ മണ്ഡലങ്ങള്‍ കോണ്‍ഗ്രസ് പിടിച്ചെടുത്തു.
ഭൂരിപക്ഷത്തിന്റെ കാര്യത്തിലാണ് രാഹുല്‍ ഗാന്ധിയോട് മറ്റു അഞ്ചു പേര്‍ മത്സരിക്കുന്നത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിലേക്കാണ് രാഹുല്‍ ഗാന്ധി കുതിക്കുന്നത്. വയനാട്ടില്‍ 60.75% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം 2,58,975 എത്തി. മലപ്പുറത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയാണ് ഭൂരിപക്ഷത്തില്‍ തൊട്ടുപിന്നില്‍. 83.44% വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം 21,367 കഴിഞ്ഞു.
പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ ആണ് ഭൂരിപക്ഷത്തില്‍ മൂന്നാമത്.70.93% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ ഇ.ടി 1,23,207 വോട്ടുകളുടെ ഭൂരിപക്ഷം നേടി. ഇടുക്കിയില്‍ 97.70% വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസ് 1,66,255 വോട്ടുകള്‍ ഭൂരിപക്ഷമാക്കി. ആലത്തൂരില്‍ 97.18% വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെ രമ്യഹരിദാസ് 1,53,060 വോട്ടുകള്‍ ഭൂരിപക്ഷമാക്കി. സംസ്ഥാനത്തുനിന്നും ആദ്യമായി കോണ്‍ഗ്രസിന്റെ യുവ വനിത പാര്‍ലമെന്റില്‍ എത്തുകയാണ് ഇത്തവണ.
എറണാകുളത്ത് 85.48% വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ ഹൈബി ഈഡന്‍ 1,37,466 വോട്ടുകളുടെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. കൊല്ലത്തെ യു.ഡി.എഫ് സ്ഥനാര്‍ത്ഥി എന്‍.കെ പ്രേമചന്ദ്രന്‍ 71.97% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ 1,05,215 വോട്ടുകളുടെ ഭൂരിപക്ഷം നേടി.
സമ്പൂര്‍ണ്ണ തോല്‍വിയുടെ അപമാനഭാരത്തില്‍ നിന്ന് സി.പി.എമ്മിനെ ആലപ്പുഴ രക്ഷിച്ചുവെന്ന് പറയാം. 66.67% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ സി.പി.എം സ്ഥാനാര്‍ത്ഥി എ.എം ആരിഫ് 10,448 വോട്ടുകളുടെ ലീഡ് നേടിയിട്ടുണ്ട്. മറ്റ് അട്ടിമറികള്‍ ഒന്നും സംഭവിച്ചില്ലെങ്കില്‍ സി.പി.എമ്മിന് ആശ്വാസ ജയം ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളത്.
from mangalam.com http://bit.ly/2Hv3BD8
via IFTTT
No comments:
Post a Comment