മലപ്പുറം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്താകമാനമുണ്ടായ യുഡിഎഫ് തരംഗത്തിൽ റെക്കോർഡ് ഭൂരിപക്ഷത്തിനായി മത്സരിച്ച് രാഹുൽ ഗാന്ധിയും പി.കെ.കുഞ്ഞാലിക്കുട്ടിയും. 2014-ൽ മലപ്പുറത്ത് ഇ.അഹമ്മദ് നേടിയ 194739 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു ഇതുവരെയുള്ള കേരളത്തിലെ റെക്കോർഡ്. എന്നാൽ വയനാട്ടിൽ രാഹുൽ ഗാന്ധിയും മലപ്പുറത്ത് കുഞ്ഞാലിക്കുട്ടിയും ഇതിനോടകം തന്നെ ഈ ഭൂരിപക്ഷം മറികടന്ന് കഴിഞ്ഞു. വയനാട്ടിൽ 56.78 ശതമാനം വോട്ടുകൾ എണ്ണി തീർന്നപ്പോൾ രാഹുൽ 239537 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്. മലപ്പുറത്ത് 72.24 ശതമാനം വോട്ട് എണ്ണി തീർന്നപ്പോൾ കുഞ്ഞാലിക്കുട്ടിയ 202510 വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. ഇ.അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ചത് 171023 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു. മലപ്പുറത്തെ ഏഴ് നിയമസഭാ മണ്ഡലങ്ങിളിലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കുഞ്ഞാലിക്കുട്ടി മുന്നേറിക്കൊണ്ടിരിക്കുന്നത്. ഒരിടത്ത് പോലും രണ്ടാം സ്ഥാനത്തുള്ള സിപിഎം സ്ഥാനാർഥി വി.പി.സാനുവിന് കാര്യമായ നേട്ടമുണ്ടാക്കാനായിട്ടില്ല. മൂന്നാം സ്ഥാനാത്തുള്ള ബിജെപി സ്ഥാനാർഥി വി.ഉണ്ണികൃഷ്ണൻ ഒന്നും രണ്ടും സ്ഥാനത്തുള്ളവരേക്കാൾ ഏറെ പിന്നിലാണ്. 56875 വോട്ടുകൾ മാത്രമാണ് ഉണ്ണികൃഷ്ണന് ഇതുവരെ നേടാനായിട്ടുള്ളൂ. 65675 വോട്ടുകളായിരുന്നു 2014-ൽ ബിജെപിക്ക് ഇവിടെ ഉണ്ടായിരുന്നത്. Content Highlights:pk kunhalikutty-rahul gandhi going record majority in kerala
from mathrubhumi.latestnews.rssfeed http://bit.ly/2YIYoxg
via
IFTTT
No comments:
Post a Comment