'അയാള്‍ കാപട്യക്കാരന്‍' എന്നറിയപ്പെടുന്നു; ഗീത ഉദ്ധരിച്ച് മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 19, 2019

'അയാള്‍ കാപട്യക്കാരന്‍' എന്നറിയപ്പെടുന്നു; ഗീത ഉദ്ധരിച്ച് മോദിയെ ട്രോളി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേദാർനാഥ് ധ്യാനത്തെ ട്രോളി സ്വാമി സന്ദീപാനന്ദഗിരി. ഭഗവത് ഗീതയിലെ കർമ്മയോഗ സൂക്തം ഉദ്ധരിച്ചുകൊണ്ടാണ് സന്ദീപാനന്ദഗിരി ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മോദിയെ പരിഹസിച്ചത്. ആത്മീയ ട്രോൾ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചക്ക് കാരണമായിരിക്കയാണ് സന്ദീപാനന്ദ ഗിരിയുടെ ഈ പോസ്റ്റ്. ഏതൊരു വിഡ്ഢിയാണോ കൈകാലുകൾ മുതലായ കർമ്മേന്ദ്രിയങ്ങളെ അടക്കിവെച്ച് മനസ്സിൽ ഇന്ദ്രിയ വിഷയങ്ങളെ സ്മരിച്ചുകൊണ്ടിരിക്കുന്നത് അയാൾ മിഥ്യാചാരൻ (കാപട്യക്കാരൻ )എന്നറിയപ്പെടുന്നു എന്നർത്ഥം വരുന്ന ശ്ലോകമാണ് സന്ദീപാനന്ദഗിരി മോദിയെ ട്രോളാനായി ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം ഉത്തരവാദിത്വം നിർവഹിക്കാതെ ധ്യാനനിരതനാകുന്ന കാപട്യക്കാരനാണ് മോദിയെന്ന വിമർശനമാണ് സന്ദീപാനന്ദഗിരി ഉയർത്തുന്നത്. ട്രോളിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളും പോസ്റ്റിൽ വന്നിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ഘട്ടവും പൂർത്തിയാക്കിയാണ് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം കേദാർനാഥിൽ എത്തിയത്. കേദാർനാഥ് ക്ഷേത്രത്തിൽ പ്രാർഥിച്ചശേഷം അദ്ദേഹം സമീപത്തെ രുദ്രഗുഹയിൽ ധ്യാനത്തിലേർപ്പെടുകയായിരുന്നു. ഞായറാഴ്ച രാവിലെ വരെ ആയിരുന്നു ധ്യാനം. മോദി ധ്യാനത്തിലിരിക്കുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിരുന്നു. content highlights:sandeepananda giri,Facebook post,Narendra Modi, BJP


from mathrubhumi.latestnews.rssfeed http://bit.ly/2VAVrgq
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages