ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി നല്‍കി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, May 10, 2019

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം നീട്ടി നല്‍കി

പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പാലാ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ജാമ്യം നീട്ടി നൽകി.കേസ് ജൂൺ ഏഴിന് വീണ്ടും പരിഗണിക്കും. ഭരണങ്ങാനത്ത് വി.അൽഫോൻസാമ്മയുടെ കബറിടത്തിൽ പ്രാർഥിച്ച ശേഷമാണ് ബിഷപ് കോടതിയിലെത്തിയത്.കേസിൽ അന്വേഷണസംഘം സമർപ്പിച്ച കുറ്റപത്രം കോടതി കഴിഞ്ഞയാഴ്ച ഫയലിൽ സ്വീകരിച്ചിരുന്നു. തിങ്കളാഴ്ചയാണ് കേരള പോലീസ് ജലന്ധറിൽ എത്തി സമൻസ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് നൽകിയത്. ഏപ്രിൽ ഒൻപതിനാണ് വൈക്കം ഡിവൈ.എസ്.പി. കെ.സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രാഥമിക പരിശോധനയിൽ കുറ്റപത്രവും അനുബന്ധ രേഖകളും ശരിയാെണന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് കുറ്റപത്രം സ്വീകരിച്ചത്. പ്രതി ഹാജരായി കുറ്റപത്രത്തിന്റെ കോപ്പിയും അനുബന്ധ രേഖകളുടെ കോപ്പിയും നൽകിയ ശേഷം വിചാരണക്കായി കേസ് കോട്ടയം ജില്ലാ കോടതിയിലേക്ക് മാറ്റും. കേസിൽ ജിതേഷ് ജെ.ബാബുവിനെ സ്പെഷ്യൽ പ്രോസിക്യൂട്ടറായി നിയമിച്ചിട്ടുണ്ട്. content highlights:bishop Franco, Jalandhar,nun rape case


from mathrubhumi.latestnews.rssfeed http://bit.ly/2Hc2Mz0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages