കൊച്ചി: ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതിയായ കോണ്‍ഫറന്‍സ് ഓഫ് കാതലിക് ബിഷപ് ഓഫ് ഇന്ത്യ (സിസിബിഐ) മൈഗ്രന്റ്‌സ് കമ്മീഷന്‍ സെക്രട്ടറിയായി വരാപ്പുഴ അതിരൂപതാംഗം ഫാ ജെയ്‌സണ്‍ വടശ്ശേരി നിയമിതനായി. നിലവില്‍ സിബിസിഐ ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായും ഇന്റര്‍നാഷണല്‍ കാത്തലിക്ക് മൈഗ്രന്റ് കമ്മീഷന്‍ (ഐസിഎംസി) അന്തര്‍ദേശീയ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയാണ്.
നേരത്തെ കെസിബിസി ലേബര്‍ കമ്മീഷന്‍ സെക്രട്ടറിയായും കേരള ലേബര്‍ മൂവ്‌മെന്റിന്റെ സംസ്ഥാന ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമുഹ്യ പ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ഫാ ജെയ്‌സണ്‍ നിയമബിരുദധാരിയും അഭിഭാഷകനുമാണ്.
from mangalam.com http://bit.ly/2DZO6km
via IFTTT
No comments:
Post a Comment