ന്യൂഡൽഹി: കേദാർനാഥിലെ രുദ്രഗുഹയിലെ ധ്യാനത്തിനു ശേഷം ഹിമാലയയാത്രയിലെ അനുഭവങ്ങൾ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സാമൂഹികമാധ്യമങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാജകീയം ഒപ്പം ഗംഭീരം. പ്രശാന്തവും ആത്മീയവും വളരെ പ്രത്യേകതയുള്ള എന്തോ ഒന്ന് ഹിമാലയത്തിനുണ്ട്. പർവതങ്ങളിലേക്കുള്ള മടക്കം എല്ലായ്പ്പോഴും വിനയാന്വിതമാക്കുന്ന അനുഭവമാണ്- മോദി കുറിച്ചു. Photo: Twitter/@narendramodi ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ഉത്തരാഖണ്ഡിലെത്തിയ പ്രധാനമന്ത്രി കേദാർനാഥ്- ബദരീനാഥ് ക്ഷേത്രങ്ങൾ സന്ദർശിച്ചിരുന്നു. ശനിയാഴ്ച കേദാർനാഥിലെ രുദ്രഗുഹയിൽ ധ്യാനനിമഗ്നനായിരിക്കുന്ന മോദിയുടെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. content highlights:It is always a humbling experience to return to the mountains says narendra modi
from mathrubhumi.latestnews.rssfeed http://bit.ly/2HqLoqw
via
IFTTT
No comments:
Post a Comment