ബെംഗളൂരു: ബെംഗളൂരുവിൽ കോൺഗ്രസ് എം.എൽ.എയുടെ വീടിന് സമീപമുണ്ടായ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടു. സ്ഫോടനത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ബെംഗളൂരുവിലെ വ്യാലികവൽ എന്ന പ്രദേശത്താണ് സ്ഫോടനം നടന്നത്. ഇതിന് സമീപത്താണ് കോൺഗ്രസ് എം.എൽ.എയായ മുനിരത്നം താമസിക്കുന്നത്. സ്ഫോടനം നടന്ന വിവരം എംഎൽഎ തന്നെയാണ് പോലീസിൽ അറിയിച്ചത്. പോലീസ് സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് സാമ്പിളുകൾ ശേഖരിച്ച് ഫോറൻസിക്ക് പരിശോധനയ്ക്കായി ലബോറട്ടറിയിലക്ക് അയച്ചതായി ബെംഗളൂരു പോലീസ് മേധാവി സുനീൽ കുമാർ വ്യത്തമാക്കി. വെങ്കടേഷ് എന്ന പ്രദേശവാസിയാണ് കൊല്ലപ്പെട്ടത്. ബോംബ് സ്ക്വാഡ് വിദഗ്ദരും സ്ഥലത്തെത്തി പരിശോധന നടത്തി. content highlights Man Killed In Explosion Near Congress Lawmake
from mathrubhumi.latestnews.rssfeed http://bit.ly/2HrAX5W
via
IFTTT
No comments:
Post a Comment