'കര്‍മ്മഫലം മോഡിയെ കാത്തിരിക്കുന്നു'; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി രാഹുലും പ്രിയങ്കയും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, May 5, 2019

'കര്‍മ്മഫലം മോഡിയെ കാത്തിരിക്കുന്നു'; രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ മറുപടിയുമായി രാഹുലും പ്രിയങ്കയും

ന്യുഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോഡി നടത്തിയ വിവാദ പരാമര്‍ശത്തില്‍ മറുപടിയുമായി മക്കള്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി വദ്രയും. കര്‍മ്മഫലം മോഡിയെ കാത്തിരിക്കുന്നുവെന്ന് ഇരുവരും പറഞ്ഞു. പിതാവിന്റെ രക്തസാക്ഷിത്വത്തെ മോഡി അപമാനിച്ചുവെന്നും പ്രിയങ്ക ഗാന്ധി പ്രതികരിച്ചു. അഴിമതിക്കാരനായാണ് രാജീവ് ഗാന്ധി ജീവിതം അവസാനിപ്പിച്ചതെന്നായിരുന്നു മോഡി തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിച്ചത്.

മോഡിക്ക് അനിയന്ത്രിതമായ മതിഭ്രമം ബാധിച്ചിരിക്കുകയാണെന്ന് പ്രിയങ്ക തിരിച്ചടിച്ചു. താങ്കളെ കുറിച്ച് താങ്കളുടെ ഉള്ളില്‍ ഉള്ള ധാരണ തന്റെ പിതാവിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനാണ് മോഡി ശ്രമിക്കുന്നതെന്നും അത് മോഡിയെ രക്ഷിക്കില്ല. തന്റെ സ്‌നേഹവും വലിയൊരു ആലിംഗനവും നല്‍കുന്നുവെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.

'മോഡി ജി, യുദ്ധം കഴിഞ്ഞു, കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നു' ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം മോഡിക്കുള്ള മറുപടിയാണെന്ന സൂചന നല്‍കി രാഹുല്‍ പ്രതികരിച്ചു.

രാജ്യത്തിനു വേണ്ടി ജീവന്‍ ത്യജിച്ച രാജീവ് ഗാന്ധിയെ അപമാനിച്ച മോഡിക്കുള്ള മറുപടി അമേഠി നല്‍കുമെന്നും സത്യസന്ധനും വിശുദ്ധനുമായ ഒരാളുടെ പ്രതിച്ഛായ കളങ്കപ്പെടുത്താന്‍ ശ്രമിക്കുന്ന മോഡിക്ക് ജനങ്ങള്‍ യോജിച്ച മറുപടി നല്‍കുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു.



from mangalam.com http://bit.ly/2VCYgBR
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages