തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് ക്യാമ്പസില്‍ പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ എസ്എഫ്‌ഐക്ക് കുരുക്ക്. പെണ്‍കുട്ടി പ്രത്യേകം പരാതി നല്‍കിയില്ലെങ്കിലും ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കേണ്ടതാണെന്ന് പോലീസിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയുടെ മൊഴി ഇന്ന് വീണ്ടും രേഖപ്പെടുത്തും.
ക്ലാസ് നഷ്ടപ്പെടുന്നതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് പെണ്‍കുട്ടി നല്‍കിയിരിക്കുന്ന മൊഴി. ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി പരാതിയില്ലെന്ന് പോലീസിനെ അറിയിക്കുകയും ചെയ്തിരുന്നു. തുടര്‍ച്ചയായി ക്ലാസ് മുടങ്ങിയതിന്റെ മാനസിക സമ്മര്‍ദ്ദമുണ്ടായി, ഇതാണ് ആത്മഹത്യയ്ക്ക് പ്രേരകമായത്. തനിക്ക് കേസുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്നും പെണ്‍കുട്ടി കോടതിയെ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
എന്നാല്‍ കോളേജിലെ എസ്എഫ്‌ഐ യൂണിയനേയും പ്രിന്‍സിപ്പല്‍ അടക്കമുള്ള അധ്യാപകരേയും അതിരുക്ഷമായി കുറ്റപ്പെടുത്തി കുറിപ്പെഴുതിയതിനു ശേഷമാണ് പെണ്‍കുട്ടിയുടെ ആത്മഹത്യാശ്രമം. എസ്എഫ്‌ഐക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഇട്ടുവെങ്കിലും കോടതിയില്‍ മൊഴി നല്‍കാന്‍ തയാറായില്ല. പിന്നീട് ആറ്റിങ്ങല്‍ പോലീസ് മൊഴി എടുത്തപ്പോള്‍ കേസുമായി മുന്നോട്ടു പോകുന്നില്ലെന്ന് പറഞ്ഞ് കേസ് അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആത്മഹത്യാശ്രമം കന്റോണ്‍മെന്റ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലായതിനാല്‍ ആത്മഹത്യാശ്രമം എന്ന കുറ്റം ചുമത്തി വിദ്യാര്‍ത്ഥിനിക്കെതിരെ കേസെടുത്തു. ഇന്ന് പെണ്‍കുട്ടിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. വീണ്ടും നല്‍കുന്ന മൊഴിയിലും പരാതിയില്ലെന്ന് പെണ്‍കുട്ടി പറഞ്ഞാലും ഈ വ്യക്തികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുക്കാമെന്നാണ് നിയമോപദേശം.
വെള്ളിയാഴ്ചയാണ് വിദ്യാര്‍ത്ഥിനിടെ കൈഞരമ്പു മുറിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം വിവാദമായതോടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ.ടി ജലീല്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ചൊവ്വാഴ്ചയ്ക്കം റിപ്പോര്‍ട്ട് നല്‍കാനാണ് വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. അതേസമയം ആത്മഹത്യ ാശ്രമത്തിനു പിന്നില്‍ മറ്റെന്തങ്കിലും കാരണം ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ആറ്റിങ്ങല്‍ സ്വദേശിയായ പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്ന് രണ്ടു പേജു വരുന്ന ആത്മഹത്യാകുറിപ്പും കണ്ടെടുത്തിരുന്നു.
from mangalam.com http://bit.ly/2LktOYX
via IFTTT
No comments:
Post a Comment