വാഷിംഗ്ടണ്‍: അമേരിക്കന്‍ ടെന്നീസ് താരം സ്ലോണ്‍ സ്റ്റീഫന്‍സ് 2017ലെ യു.എസ് ഓപ്പണ്‍ ചാമ്പ്യനായിരുന്നു. ഇരുപത്താറുകാരിയായ സ്‌ളോണിനു ലോകമെങ്ങും ആരാധകരുമുണ്ട്. ഇപ്പോള്‍ സ്ലോണ്‍ സ്റ്റീഫന്‍സിന്റെ വിവാഹ വാര്‍ത്തയാണ് ശ്രദ്ധേയമാകുന്നത്. അമേരിക്കന്‍ ഫുട്ബാള്‍ താരം ജോസി ആല്‍റ്റിഡോറാണ് വരന്‍.
നീണ്ട നാളത്തെ പ്രണയത്തിനു ശേഷമാണു ഇരുവരും വിവാഹിതരാകുന്നത്.ട്വിറ്ററിലൂടെ സ്ലോണ്‍ തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. എന്നാല്‍ എന്നാണ് വിവാഹമെന്ന കാര്യം വ്യക്തമല്ല. അമേരിക്കയിലെ അറിയപ്പെടുന്ന ഫുട്ബാള്‍ താരമാണ് ഇരുപത്തൊമ്പതുകാരനായ ജോസി. 2007 മുതല്‍ പ്രൊഫഷണല്‍ ഫുട്ബാള്‍ രംഗത്തുള്ള ജോസി 110 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി നാല്‍പ്പത്തൊന്ന് ഗോളുകള്‍ നേടിയിട്ടുണ്ട്. ടൊറന്റോയിലെ ഒരു ക്‌ളബിനുവേണ്ടിയാണ് ഇപ്പോള്‍ കളിക്കുന്നത്.
ഫ്‌ളോറിഡയില്‍ താമസിക്കുമ്പോള്‍ ബാല്യകാല സുഹൃത്തുക്കളായിരുന്ന സ്‌ളോണും ജോസിയും 2016മുതലാണ് കടുത്ത പ്രണയത്തിലായത്. ചിലയിടങ്ങളില്‍ ഇരുവരെയും ഒരുമിച്ച് കണ്ടെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. പ്രണയം കടുത്തെങ്കിലും അതൊന്നും സ്‌ളോണിന്റെ കരിയറിനെ ബാധിച്ചതേയില്ല. പ്രണയത്തിനു ശേഷമാണ് അവരുടെ ഉശിരന്‍ പ്രകടനങ്ങളുണ്ടായതെന്നാണ് ആരാധകര്‍ പറയുന്നത്.
from mangalam.com http://bit.ly/2LEXfFp
via IFTTT
No comments:
Post a Comment