കാസര്‍കോട്: പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്ന പരാതിയുമായി പോലീസ് ഉദ്യോഗസ്ഥര്‍. കാസര്‍കോട് ബേക്കല്‍ സ്റ്റഷനിലെ 33 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് കിട്ടിയില്ലെന്നാണ് പരാതി. യുഡിഎഫ് അനുഭാവികളായ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ ബാലറ്റ് നല്‍കുന്നില്ലെന്നാണ് ഉയര്‍ന്നിരിക്കുന്ന ആരോപണം. 44 പോലീസ് ഉദ്യോഗസ്ഥരാണ് പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷിച്ചത്. എന്നാല്‍ 11 പേര്‍ക്ക് മാത്രമാണ് ബാലറ്റ് ലഭിച്ചത്.
സംഭവം വിവരിച്ച് പൊലീസ് ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്ക് പരാതി നല്‍കിയെങ്കിലും പ്രതികരണം ഒന്നും ഉണ്ടായിട്ടില്ല. എല്ലാ പോസ്റ്റല്‍ ബാലറ്റുകളും നല്‍കിയിട്ടുണ്ടെന്നാണ് റിട്ടേണിംഗ് ഓഫീസര്‍ പറയുന്നത്. ബേഡകം, മഞ്ചേശ്വരം സ്റ്റേഷനുകളിലെ 2 എഎസ്‌ഐമാര്‍ക്കും തപാല്‍ ബാലറ്റ് കിട്ടിയിട്ടില്ലെന്ന പരാതിയും ഉയര്‍ന്നിട്ടുണ്ട്.
ബേക്കല്‍ പോലീസ് സ്റ്റേഷനില്‍ 44 പോലീസ് ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ചിട്ട് 11 പേര്‍ക്ക് മാത്രമാണ് ലഭിച്ചത്. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍ നിയമസഭ മണ്ഡലങ്ങളിലെ വോട്ടര്‍മാരകായ പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് ബാലറ്റ് പേപ്പര്‍ ലഭിക്കാതിരുന്നത്. എന്നാല്‍ സിഐ ഉള്‍പ്പെടെ കൂത്തുപറമ്പ്, പയ്യന്നൂര്‍, കല്യാശേരി, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് തപാല്‍ ബാലറ്റ് ലഭിച്ചിട്ടുണ്ട്.
അപേക്ഷിച്ചവര്‍ക്കു മുഴുവന്‍ ബാലറ്റ് പേപ്പര്‍ അയച്ചിട്ടുണ്ടെന്നായിരുന്നു പരാതിയുമായി അസി.റിട്ടേണിങ് ഓഫിസര്‍മാരെ സമീപിച്ചപ്പോള്‍ ലഭിച്ച മറുപടി. പോസ്റ്റല്‍ ബാലറ്റ് ലഭിച്ചില്ലെന്ന പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത് ബാബുവും വ്യക്തമാക്കി. 33 അപേക്ഷകരില്‍ 25 എണ്ണം യുഡിഎഫ് അനുഭാവികളുടേതും 8 എണ്ണം ഇടതുപക്ഷ അനുഭാവികളുടേതുമാണെന്നു പൊലീസുകാര്‍ പറഞ്ഞു.
from mangalam.com http://bit.ly/2W5Kp7n
via IFTTT
No comments:
Post a Comment